'തെരഞ്ഞെടുപ്പില്‍ ഞാന്‍ ജയിച്ചു' പോസ്റ്റുമായി ട്രംപ്; വട്ടായിപ്പോയോ....ഈ അസുഖത്തിന് മരുന്നില്ലേ എന്ന് സോഷ്യല്‍ മീഡിയ
വാഷിങ്ടണ്‍: തെരഞ്ഞെടുപ്പില്‍ ജയിച്ചെന്ന ഫേസ്ബുക്ക് പോസ്റ്റുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
കഴിഞ്ഞ ദിവസം ജോ ബൈഡന്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ചത് സമ്മതിച്ചതിന് പിന്നാലെയാണ് വീണ്ടും താന്‍ തന്നെയാണ് വിജയിച്ചതെന്ന അവകാശവാദവുമായി ട്രംപ് വീണ്ടും രംഗത്തെത്തിയിരിക്കുന്നത്.
അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ജയിച്ചത് താന്‍ ആണെന്ന് വീണ്ടും അവകാശപ്പെട്ട് ട്വിറ്ററിലൂടെയും ഫേസ്ബുക്കിലൂടെയുമാണ് ട്രംപിന്റെ അവകാശവാദം.
അതേസമയം ട്രംപിന്റെ അവകാശവാദത്തില്‍ ട്വിറ്ററും ഫേസ്ബുക്കും ഫഌഗ് ഓഫ് ചെയ്യുകയും ജോ ബൈഡനാണ് വിജയിച്ചതെന്നുള്ള ഒഫീഷ്യല്‍ സോഴ്‌സ് ചേര്‍ക്കുകയും ചെയ്തിട്ടുണ്ട്.
I WON THE ELECTION!
— Donald J. Trump (@realDonaldTrump) November 16, 2020
ട്രംപിന്റെ നിരന്തരമുള്ള ഈ അവകാശവാദങ്ങള്‍ക്കെതിരെ നിരവധി ട്രോളുകളാണ് വരുന്നത്. മലയാളത്തിലുല്‍പെടെ നിരവധി കമന്റുകളാണ് പോസ്റ്റിന് താഴെ. ട്രംപിന് കാര്യമായി എന്തോ സംഭവിച്ചിട്ടുണ്ടെന്നും വിലയിരുത്തുന്നു സോഷ്യല്‍ മീഡിയ.
ജോ ബൈഡന്റെ വിജയം ചോദ്യം ചെയ്ത് കൊണ്ടുള്ള ഹരജികള്‍ വിവിധ കോടതികള്‍ തള്ളിയിട്ടും താനാണ് വിജയിച്ചതെന്ന നിലപാടിലാണ് ട്രംപ് നില്‍ക്കുന്നത്. റിപ്പബ്ലിക്കന്‍ വോട്ടുകള്‍ മറിച്ചുവെന്നും തെരഞ്ഞെടുപ്പില്‍ വ്യാപകമായ അട്ടിമറി നടന്നുവെന്നുമാണ് ട്രംപ് വീണ്ടും ആരോപിക്കുന്നത്.പെന്‍സില്‍വാനിയയിലും മിഷിഗണിലും ജോര്‍ജിയയിലും അഴിമതിനടന്നുവെന്ന് ട്രംപ് ആരോപിക്കുന്നു.
2.7 മില്യണ്‍ അമേരിക്കന്‍ ജനത തനിക്ക് ചെയ്ത വോട്ടുകള്‍ ഡിലീറ്റ് ചെയ്തുവെന്നും അതില്‍ ആയിരക്കണക്കിന് വോട്ടുകള്‍ പെന്‍സില്‍വാനിയയിലും മറ്റ് സ്റ്റേറ്റുകളിലും ബൈഡന് മറിച്ചുവെന്നും ട്രംപ് കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു.
ഇതിന് പിന്നാലെ തെരഞ്ഞെടുപ്പില്‍ കൃത്രിമത്വം നടന്നെന്ന ട്രംപിന്റെ വാദത്തെ തള്ളി തെരഞ്ഞെടുപ്പ് സുരക്ഷാ ഉദ്യോഗസ്ഥര്‍ രംഗത്തെത്തിയിരുന്നു. നവംബര്‍ മൂന്നിന് നടന്ന തെരഞ്ഞെടുപ്പ് അമേരിക്കയുടെ ചരിത്രത്തില്‍ തന്നെ ഏറ്റവും സുരക്ഷിതമായി നടന്ന തെരഞ്ഞെടുപ്പാണ്. വോട്ടിംഗ് സിസ്റ്റം ഡിലീറ്റ് ചെയ്യപ്പെടുകയോ വോട്ടുകള്‍ക്ക് നഷ്ടം സംഭവിക്കുകയോ വോട്ടുകളില്‍ മാറ്റം വരികയോ ചെയ്തതായി തെളിവില്ലെന്നുമായിരുന്നു ഉദ്യോഗസ്ഥര്‍ പറഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."