HOME
DETAILS
MAL
വള്ളുവമ്പായിയില് നിര്‍മാണത്തിലിരുന്ന ബണ്ട് താഴ്ന്നു
backup
May 19 2017 | 21:05 PM
ചങ്ങരംകുളം: നിര്‍മാണത്തിലിരിക്കുന്ന ചെറവലൂര് വള്ളുവമ്പായി ബണ്ട് താഴ്ന്നു. വര്‍ഷങ്ങളായി തരിശിട്ട് കിടക്കുന്ന 30 ഏക്കര്‍ കൃഷിയിടത്തിനായി സ്ഥിരം ബണ്ട് നിര്‍മാണം നടക്കുന്നതിനിടെയാണ് ബണ്ട് താഴ്ന്ന് മണ്ണ് നൂറടി തോട്ടില്‍ പൊങ്ങിയത്. രണ്ടു വര്‍ഷം മുന്‍പ് കൃഷിയിറക്കുന്ന സമയത്ത് ബണ്ട് താഴ്ന്ന് അഞ്ചു പടവുകളില്‍ കൃഷി നശിച്ചിരുന്നു. കഴിഞ്ഞ സീസണില്‍ രണ്ടു പടവുകളിലും നശിച്ചു. നൂറടി തോട്ടില്‍ വെള്ളം ഇല്ലാത്ത സമയമായതുകൊണ്ട് മണ്ണു കുത്തിയൊലിച്ചു കൃഷിയിടം നശിക്കുന്നത് ഒഴിവായി. കോള്‍ മേഖലയില്‍ പല ഭാഗത്തും ഉത്തരത്തില്‍ ബണ്ടുകള്‍ തഴാറുണ്ടെന്നും സ്ഥിരപ്പെടാന് വര്‍ഷങ്ങള്‍ എടുക്കുമെന്നും ബണ്ട് നിര്‍മാണ ചുമതലയുള്ള കെ.എല്‍.സി.സി അധികൃതര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."