HOME
DETAILS
MAL
മേയ്ക്ക് ഇന്‍ ഇന്ത്യ: കേരളത്തില്‍ ഏഴു വ്യവസായങ്ങള്‍
backup
July 27 2016 | 21:07 PM
ന്യൂഡല്‍ഹി: മേയ്ക്ക് ഇന്‍ ഇന്ത്യാ മുന്‍കൈയോടെ 2015 ജനുവരിക്കും 2016 ജൂണിനും ഇടയില്‍ 5104 കോടി രൂപ നിക്ഷേപത്തില്‍ കേരളത്തില്‍ ഏഴു വ്യവസായ യൂനിറ്റുകള്‍ സ്ഥാപിച്ചതായി കേന്ദ്ര വാണിജ്യ വ്യവസായ സഹമന്ത്രി നിര്‍മ്മലാ സീതാരാമന് രാജ്യസഭയില്‍ എം.പി വീരേന്ദ്രകുമാറിന്റെ ചോദ്യത്തിന് മറുപടി നല്കി. വിവിധ സംസ്ഥാനങ്ങളിലായി മേയ്ക്ക് ഇന്‍ ഇന്ത്യ മുന്‍കൈയോടെ 4,80,431 കോടി രൂപയുടെ നിക്ഷേപത്തില്‍ 3088 വ്യവസായ യൂനിറ്റുകള്‍ കഴിഞ്ഞ ഒന്നര വര്‍ഷത്തിനുള്ളില്‍ സ്ഥാപിച്ചിട്ടുണ്ട്. മേയ്ക്ക് ഇന്‍ ഇന്ത്യാ പദ്ധതിയനുസരിച്ച് ഗുജറാത്തിലും (505 യൂനിറ്റുകള്‍) മഹാരാഷ്ട്രയിലും (548) ആന്ധ്രാപ്രദേശിലും (216) തെലുങ്കാനയിലു(207)മാണ് കൂടുതല്‍ വ്യവസായങ്ങള്‍ സ്ഥാപിച്ചതെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."