കൂണ്‍കൃഷിയുടെ ആത്മവിശ്വാസത്തോടെ മൊയ്തു
കക്കട്ടില്‍: കുന്നുമ്മല്‍ പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ പാതിരിപ്പറ്റ യു.പി.സ്‌കൂളിന് സമീപം താമസിക്കന്ന കൂമുള്ള പറമ്പത്ത് മൊയ്തു ഒട്ടനവധി മേഘലകളില്‍ തന്റെ കഴിവു തെളിയിച്ചതിന് ശേഷം ഒടുവില്‍ കൂണ്‍ കഷിയിലാണ് തന്റെ പ്രാവിണ്യം തെളിയിച്ചിരിക്കുന്നത്.
സ്വന്തമായുള്ള 30 സെന്റ് സ്ഥലത്ത് ആധുനിക ടെക്‌നോളജികള്‍ ഉപയോഗപ്പെടുത്തി കൊണ്ട് നടത്തുന്ന എല്ലാ കൃഷികളും വിജയിപ്പിക്കാന്‍ മൊയ്തു വിന് സാധ്യമാകുന്നത് അര്‍പ്പണബോധത്തോടെയുള്ള പ്രവര്‍ത്തനം കൊണ്ടാണ്. നേരത്തെതന്നെ യന്ത്രം ഉപയോഗിച്ചുള്ള കാട് വെട്ടല്‍, നിലം യന്ത്രം ഉപയോഗിച്ച് ഉഴുകല്‍, തുടങ്ങിയ വിഷയങ്ങളില്‍ നല്ല കഴിവു തെളിയിച്ച വ്യക്തി കൂടിയാണ് മൊയ്തു.
അലങ്കാര മത്സ്യകൃഷി,കോഴി കൃഷി എന്നിവ വിജയകരമായ രീതിയില്‍ നടത്തിവരുന്ന മൊയ്തു വിവിധ പഞ്ചായത്തുകളില്‍ മത്സ്യകൃഷി സംബന്ധമായ വിവരങ്ങള്‍ പറഞ്ഞു കൊടുക്കാന്‍ താല്പര്യപൂര്‍വം പങ്കെടുക്കാറുണ്ട്.
സ്വന്തം കൃഷിയിടത്തില്‍ ചിക്കു, മുന്തിരി ,കുരുമുളക്, നേന്ത്രവാഴ, റം ബുട്ടാന്‍, സബര്‍ ജില്ലി, വിവിധ തരം പേരക്കകള്‍ മുതലായവ വിളയിച്ചു കഴിവു തെളിയിച്ചതാണ്.കൂണ്‍കൃഷി പല സ്ഥലത്തും പരാജയപ്പെട്ട ഈ സമയത്ത് വളരെ ശാസ്ത്രീയമായ രീതിയില്‍ 100 ശതമാനം അണുവിമുക്തമായ ഷെഡ്ഡ് നിര്‍മിച്ചു അതില്‍ അള്‍ട്രാ സോണിക്ക് ഹൂമിഡിഫയര്‍ ,ഓ സോണ്‍, കാര്‍ബര്‍ റിമൂവര്‍, ഓട്ടോ ക്ലാവ്, ലാമിനല്‍ ഫ്‌ലോര്‍, തുടങ്ങി ഒട്ടനവധി ടെക്‌നിക്കല്‍ ഉപകരണങ്ങള്‍, ഉപയോഗിച്ചാണ് കൂണ്‍കൃഷി വികസിപിച്ചു കൊണ്ടിരിക്കുന്നത്.
മൂന്ന് വര്‍ഷം മുന്‍പ് പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങിയ സ്ഥാപനം ഇപ്പോള്‍ 10 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് വികസിപ്പിച്ചെടുത്തത്.വളരെ സ്വാധിഷ്ടമായ കൂണ്‍ ചെറിയ പാക്കറ്റുകളിലാക്കി, കടകളിലും, ഗവ. ഓഫിസുകള്‍ കേന്ദ്രീകരിച്ചും ഓര്‍ഡര്‍ പ്രകാരം എത്തിച്ചു കൊടുക്കുന്നുണ്ട്.
അനുദിനം പ്രചാരം വര്‍ധിച്ചു കൊണ്ടിരിക്കുന്ന കേരാകുണ്‍ പണിപ്പുരയിലാണ് മൊയ്തുവിന്റെ മുഴുവന്‍ ശ്രദ്ധയും, കുടെ സഹധര്‍മിണി സുലൈഹയും.
2017ല്‍ പഞ്ചായത്തിലെ ഏറ്റവും നല്ല കൃഷിക്കാനായി അംഗീകരിച്ചു പഞ്ചായത്തു വക അവാര്‍ഡ് ലഭിച്ചിട്ടുള്ള മൊയ്തു ക്ഷീര രംഗത്ത് കൂടി ഒരു കൈ നോക്കാനുള്ള ശ്രമത്തിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."