ഹജ്ജ് ക്യാംപ് നഗരിയില്‍ ആത്മീയ സംഗമം പ്രൗഢമായി
മലപ്പുറം: സംസ്ഥാനത്തെ ഏറ്റവും വലിയ ഹജ്ജ് പഠന സംരംഭമായ പൂക്കോട്ടൂര്‍ ഹജ്ജ് ക്യാംപിനു നഗരിയുണര്‍ന്നു. ഇന്നു രാവിലെ ഒന്‍പതിനു പി.കെ.എം.ഐ.സി കാംപസില്‍ തുടങ്ങുന്ന ക്യാംപില്‍ ആയിരങ്ങള്‍ സംബന്ധിക്കും.
ഒന്‍പതിനായിരത്തോളം ഹജ്ജ് തീര്‍ഥാടകരാണ് ക്യാംപില്‍ നേരത്തെ രജിസ്‌ട്രേഷന്‍ നേടിയത്. സര്‍ക്കാര്‍, സ്വകാര്യ മേഖലയില്‍നിന്നും ഈ വര്‍ഷം ഹജ്ജിനുദ്ദേശിക്കുന്ന ഹാജിമാരാണ് സംഗമത്തിനു എത്തിച്ചേരുന്നത്. ഹാജിമാരെ സ്വീകരിക്കാന്‍ വിപുലമായ സൗകര്യങ്ങള്‍ ക്യാംപ് നഗരിയില്‍ സജ്ജീകരണം പൂര്‍ത്തിയായി. രാവിലെയും വൈകിട്ടും ദേശീയപാതയില്‍ പൂക്കോട്ടൂര്‍, അറവങ്കര സ്‌റ്റോപ്പുകളില്‍ ക്യാംപിലേക്കു വാഹന സൗകര്യമേര്‍പ്പെടുത്തി. താമസ സൗകര്യവും സജ്ജമാക്കിയിട്ടുണ്ട്.
ഇരു ദിവസങ്ങളിലായി നീളുന്ന ക്യാംപിനു മുന്നോടിയായി ഇന്നലെ നഗരിയില്‍ മജ്‌ലിസുന്നൂര്‍ ആത്മീയ സദസും മതപ്രഭാഷണവും നടന്നു. മജ്‌ലിസുന്നൂര്‍ ആത്മീയ സംഗമത്തിനു ഹസ്സന്‍ സഖാഫി പൂക്കോട്ടൂര്‍, പി.പി ഹുസൈന്‍ മുസ്‌ലിയാര്‍, ബഷീര്‍ ഫൈസി, അബ്ദുര്‍റഹ്മാന്‍ അഹ്‌സനി, പി.കെ ലത്വീഫ് ഫൈസി മേല്‍മുറി, അബ്ദുല്‍ അസീസ് ദാരിമി മുതിരിപ്പറമ്പ്, സ്വലാഹുദ്ദീന്‍ റഹ്മാനി, അബ്ദുര്‍റഹ്മാന്‍ അഷ്‌റഫി, കോഴിശ്ശേരി കുഞ്ഞിമുഹമ്മദ് മുസ്‌ലിയാര്‍ നേതൃത്വം നല്‍കി.
തുടര്‍ന്നു നടന്ന സംഗമത്തില്‍ സിംസാറുല്‍ ഹഖ് ഹുദവി പ്രഭാഷണം നടത്തി. പി.കെ.എം.ഐ.സി വര്‍ക്കിങ് പ്രസിഡന്റ് എ.എം കുഞ്ഞാന്‍ അധ്യക്ഷനായി. കെ.പി ഉണ്ണീതു ഹാജി, കെ.എം അക്ബര്‍, അഡ്വ. അബ്ദുര്‍റഹ്മാന്‍ കാരാട്ട്, വേട്ടശ്ശേരി യൂസുഫ്, കെ. മായീന്‍, മന്നതൊടി ഹുസൈന്‍, യൂനുസ് ഫൈസ്, ഉസ്മാന്‍ കൊടക്കാടന്‍ സംസാരിച്ചു. സമാപന പ്രാര്‍ഥനയ്ക്കു പാതിരമണ്ണ അബ്ദുര്‍റഹമാന്‍ ഫൈസി നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."