സംവരണഅട്ടിമറി; പ്രതികരിക്കുന്നവരെ വര്‍ഗീയമായി മുദ്രകുത്തുന്നത് അപലപനീയം പ്രൊഫ.ആലിക്കുട്ടി മുസ്ലിയാര്‍
കോഴിക്കോട്: സംവരണ അട്ടിമറിയുമായി ബന്ധപ്പെട്ട് പ്രതികരിക്കുന്നവരെ വര്‍ഗീയമായി മുദ്രകുത്തുന്നത് അപലപനീയമാണെന്ന് സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ.ആലിക്കുട്ടി മുസ്‌ലിയാര്‍ അഭിപ്രായപ്പെട്ടു. മറ്റുള്ളവരുടെ അവകാശങ്ങള്‍ തട്ടിയെടുത്തല്ല മറ്റു വിഭാഗങ്ങളെ തൃപ്തിപ്പെടുത്തേണ്ടത്. തങ്ങളുടേതല്ലാത്ത കാരണങ്ങളാല്‍ പിന്നോക്കം പോയ ആളുകള്‍ക്ക് സമൂഹത്തില്‍ തുല്യനീതി ഉറപ്പാക്കുന്നതിന് വേണ്ടിയാണ് സംവരണ ആനുകൂല്യം ഭരണഘടന ഉറപ്പു നല്‍കുന്നത്.
എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റിയുടെ അവകാശ സംരക്ഷണ യാത്രയോടനുബന്ധിച്ച് പുറത്തിറക്കിയ അവകാശ പത്രിക പ്രകാശനം നിര്‍വഹിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. സയ്യിദ് മുബശ്ശിര്‍ തങ്ങള്‍ ജമലുല്ലൈലി അധ്യക്ഷനായി. റഷീദ് ഫൈസി വെള്ളായിക്കോട്, സുബൈര്‍ മാസ്റ്റര്‍ കുറ്റിക്കാട്ടൂര്‍, ഒപി അഷറഫ് കുറ്റിക്കടവ്, അലി അക്ബര്‍.പി കറുത്തപറമ്പ്, ഫൈസല്‍ ഫൈസി മടവൂര്‍, നൂറുദ്ധീന്‍ ഫൈസി മുണ്ടുപാറ, റഫീഖ്മാസ്റ്റര്‍ പെരിങ്ങൊളം, പി ടി മുഹമ്മദ് കാതിയോട്, മിര്‍ബാത്ത് തങ്ങള്‍ താമരശ്ശേരി, അബ്ദുല്‍ കരീം നിസാമി താത്തൂര്‍, ശാഫി ഫൈസി പൂവാട്ടുപറമ്പ്, നിയാസ് മാവൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."