ആദിവാസി യുവതി റോഡരികില്‍ പ്രസവിച്ചു
സുല്‍ത്താന്‍ ബത്തേരി: ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ആദിവാസി യുവതി റോഡരികില്‍ പ്രസവിച്ചു. നമ്പ്യാര്‍കുന്ന് മാളേരി പണിയ കോളനിയിലെ ബാബുവിന്റെ ഭാര്യ ബിന്ദു(28)വാണ് റോഡരികില്‍ പ്രസവിച്ചത്. കഴിഞ്ഞ ദിവസമാണ് സംഭവം.
പൂര്‍ണഗര്‍ഭിണിയായ ബിന്ദു സമീപത്തെ സ്വകാര്യവ്യക്തിയുടെ വയലില്‍ ജോലി ചെയ്യുന്നതിനിടെ രാവിലെ 10.30ഓടെ വേദന അനുഭവപ്പെടുകയും തുടര്‍ന്ന് അമ്മയോടൊപ്പം ആശുപത്രിയിലേക്ക് പോകാന്‍ സമീപത്തെ റോഡിലേക്കെത്തി. എന്നാല്‍ വേദന കലശലായതോടെ യുവതിയെ റോഡരികില്‍ കിടത്തുകയായിരുന്നു. തുടര്‍ന്ന് ബിന്ദു അവിടെത്തന്നെ പ്രസവിച്ചു.
പിന്നീട് ബത്തേരിയില്‍ നിന്നും ജീപ്പെത്തിച്ച് ബിന്ദുവിനെയും ജന്മം നല്കിയ ആണ്‍കുഞ്ഞിനെയും ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കുഞ്ഞിന് 2.300 കിലോഗ്രാം തൂക്കമുï്. ഈ കുഞ്ഞിനെ കൂടാതെ ഒരു ആണ്‍കുട്ടിയും പെണ്‍കുട്ടിയും ബിന്ദുവിനുï്. കുഞ്ഞും അമ്മയും ആശുപത്രിയില്‍ സുഖമായിരിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."