കേള്‍വിക്കുറവുള്ള കുട്ടികള്‍ക്ക് സ്‌കൂള്‍ പ്രവേശനം ആരംഭിച്ചു
കല്‍പ്പറ്റ: കേള്‍വി, സംസാര പരിമിതി നേരിടുന്ന കുട്ടികള്‍ക്ക് മാത്രമായി പ്രവര്‍ത്തിക്കുന്ന മുട്ടില്‍ ഡബ്ല്യൂ.എം.ഒ കാംപസിലെ സെപഷ്യല്‍ സ്‌കൂളില്‍ പ്രവേശനം ആരംഭിച്ചു.
പ്രീ പ്രൈമറി മുതല്‍ എസ്.എസ്.എല്‍.സി വരെ ക്ലാസുകളിലേക്കാണ് പ്രവേശനം. ഒന്നാം ക്ലാസിലേക്ക് അഞ്ച് വയസ് പൂര്‍ത്തിയാകണം. പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലെ സര്‍ക്കാര്‍ എയ്ഡഡ് വിദ്യാലയമാണിത്. ജനറല്‍ സ്‌കൂള്‍ കരിക്കുലമാണ്. ഹോസ്റ്റല്‍ സൗകര്യവും ലഭിക്കും.
സ്പീച്ച് തെറാപ്പി, തൊഴില്‍ പരിശീലനം എന്നിവയും താമസം, പഠനം, യുനിഫോം, പഠന സാമഗ്രികള്‍, സ്‌കൂള്‍ ബസ്, വിവിധ പരിശീലനങ്ങള്‍ എന്നിവയും സൗജന്യമായിരിക്കും. സാധാരണ വിദ്യാലയങ്ങളില്‍ നിന്നും സ്‌പെഷ്യല്‍ സ്‌കൂളുകളില്‍ നിന്നും ടി.സിയിലൂടെയും ഏത് ക്ലാസിലേക്കും പ്രവേശനം ലഭിക്കും. പ്രവേശനം ആവശ്യമുള്ളവര്‍ 9447808844, 9744929194 എന്ന നമ്പറിലോ ഹെഡ്മാസ്റ്റര്‍, വയനാട് ഓര്‍ഫനേജ് സ്‌കൂള്‍ ഫോര്‍ ഡെഫ് മുട്ടില്‍, മാണ്ടാട്പി.ഒ കല്‍പറ്റ എന്ന വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."