HOME
DETAILS
MAL
കബനിതീരത്ത് പുഴയോരം ഇടിച്ച് മണല്‍ വാരല്‍ വ്യാപകം
backup
May 19 2017 | 22:05 PM
പുല്‍പ്പള്ളി: കേരളത്തില്‍ മണല്‍ വാരലിന് സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തുമ്പോഴും കബനിതീരങ്ങളില്‍ പുഴയുടെ തീരങ്ങള്‍ ഇടിച്ച് മണല്‍ വാരല്‍ തകൃതിയായി നടക്കുന്നു.
ബൈരക്കുപ്പ മുതല്‍ കൊളവള്ളി വരെയുള്ള പുഴയോരങ്ങളിലെ മണ്‍തിട്ടയിടിച്ചാണ് മണല്‍വാരല്‍ വ്യാപകമായിരിക്കുന്നത്. കര്‍ണാടകയില്‍ നിന്നുള്ളവരാണ് മണല്‍ വാരുന്നത്.
ഇത് തടയാന്‍ അധികൃതരുടെ ഭാഗത്ത് നിന്നും യാതൊരു നടപടിയും ഉണ്ടാകുന്നില്ല.
കര്‍ണാടക വനം വകുപ്പിന്റെയും ബൈരക്കുപ്പ പഞ്ചായത്തിന്റെയും അറിവോടെയാണ് മണല്‍വാരലെന്നും ആക്ഷേപമുണ്ട്.
മണല്‍ മാഫിയകളുടെ ഇത്തരത്തിലുള്ള നടപടികള്‍ക്ക് തടയിടാന്‍ അധികൃതര്‍ തയാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."