ആന്തൂര്‍: കണ്വന്ഷന് സെന്ററിന് വേഗത്തില്‍ അനുമതിക്ക് നീക്കം
അനുമതി ലഭിക്കാത്തതില്‍ മനംനൊന്ത് ഉടമയായ സാജന് ആത്മഹത്യ ചെയ്ത സംഭവം വന്‍ വിവാദമായതോടെ ബക്കളത്തെ പാര്‍ത്ഥ കണ്വന്ഷന് സെന്ററിന് അനുമതി നല്കുന്ന നടപടി വേഗത്തിലാക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ തീരുമാനം. മട്ടന്നൂര്‍ നഗരസഭാ സെക്രട്ടറിയായ എം. സുരേശന് ആന്തൂരിന്റെ ചുമതല കൂടി നല്കി. തളിപ്പറമ്പ് നഗരസഭയിലെ എന്‍ജിനീയര്‍ പി.വി ബിജുവും ഓവര്‍സിയര്‍ പ്രജീഷും ആന്തൂരില്‍ ചുമതലയേറ്റിട്ടുണ്ട്. പ്രവാസി വ്യവസായി കൂടിയായ സാജന് പാറയിലിന്റെ ആത്മഹത്യയെ തുടര്‍ന്ന് ആന്തൂര്‍ നഗരസഭാ സെക്രട്ടറി, എന്‍ജിനീയര്‍, രണ്ട് ഓവര്‍സിയര്‍മാര്‍ എന്നിവരെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തിരുന്നു.
ഈ ഒഴിവ് നികത്തുന്നതോടൊപ്പം കണ്വന്ഷന് സെന്ററിന് അനുമതി നല്‍കാനുള്ള പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാനും ഉദ്യോഗസ്ഥ നിയമനത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ട്. സാജന്റെ ആത്മഹത്യയും തുടര്‍ന്നുണ്ടായ സംഭവങ്ങളും സര്‍ക്കാരിനും സി.പി.എമ്മിനും ഉണ്ടാക്കിയ ക്ഷീണം മറികടക്കുകയാണു കണ്വന്ഷന് സെന്ററിന് അനുമതി നല്‍കുന്നതിലൂടെ ലക്ഷ്യമിടുന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."