അനുസ്മരണ സമ്മേളനങ്ങള്‍ സംഘടിപ്പിച്ചു
പേരാമ്പ്ര: സി.കെ.ടി.എഫ് സംസ്ഥാന പ്രസിഡന്റായും യൂത്ത് കോണ്‍ഗ്രസ് മുന്‍ജില്ലാ പ്രസിഡന്റും മികച്ച സംഘാടകനുമായിരുന്ന കോണ്‍ഗ്രസ് നേതാവ് പി.സി രാധാകൃഷ്ണന്റെ എട്ടാം ചരമവാര്‍ഷികം കായണ്ണയിലും പേരാമ്പ്രയിലും വിപുല പരിപാടികളോടെ സംഘടിപ്പിച്ചു.
കാലത്ത് കായണ്ണയില്‍ വീട്ടുവളപ്പിലെ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയോടെയാണ് അനുസ്മരണ പരിപാടികള്‍ തുടങ്ങിവെച്ചത്. പി.ജെ തോമസ്, രാജന് മരുതേരി, പി.കെ രാഗേഷ്, ജിതേഷ് മുതുകാട്, കെ മധുകൃഷ്ണന്, പി.എം പ്രകാശന്, ഐപ്പ് വടക്കേതടം, എം ഋഷികേശന്, എം രവീന്ദ്രന്, പി.പി ശ്രീധരന് സംബന്ധിച്ചു. തുടര്‍ന്ന് കായണ്ണയില്‍ അനുസ്മരണ സമിതിയുടെ നേതൃത്വത്തില്‍ പൊതുസമ്മേളനം നടന്നു.
പേരാമ്പ്രയില്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണത്തില്‍ പി വാസു മാസ്റ്റര്‍ അധ്യക്ഷനായി.
നിജേഷ് അരവിന്ദ് ഉദ്ഘാടനം ചെയ്തു. ഇ.വി രാമചന്ദ്രന്, മുനീര്‍ എരവത്ത്, സത്യന് കടിയങ്ങാട്, ഇ അശോകന്, കെ.കെ വിനോദന്‍, പി.ജെ തോമസ്, രാജന്, മരുതേരി, പി.കെ രാഗേഷ്, ജിതേഷ് മുതുകാട് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."