HOME
DETAILS
MAL
പ്രവാസി വ്യാപാരിയായ ലീഗ് കൗണ്‍സിലറെ കൊടിസുനി ഭീഷണിപ്പെടുത്തിയതായി പരാതി
backup
June 25 2019 | 21:06 PM
കൊടുവള്ളി: കൊടുവള്ളി നഗരസഭാ മുസ്ലിംലീഗ് കൗണ്‍സിലറും ഖത്തറില്‍ ജ്വല്ലറി വ്യാപാരിയുമായ കോഴിശേരി മജീദിനെ ടി.പി ചന്ദ്രശേഖരന് കൊലക്കേസ് പ്രതി കൊടി സുനി ഫോണില്‍ ഭീഷണിപ്പെടുത്തിയതായി പരാതി. ഖത്തറിലെ മജീദിന്റെ ജ്വല്ലറിയില്‍ കഴിഞ്ഞ മാസം ഒരു സംഘം അനധികൃത സ്വര്‍ണം വില്പനക്കായി കൊണ്ടു വന്നതുമായി ബന്ധപ്പെട്ടു ഖത്തര്‍ എന്‍ഫോഴ്സ്മെന്റിന് പരാതി നല്‍കിയതിന് മജീദിനെ ജയിലില്‍ കഴിയുന്ന കൊടി സുനി ഫോണില്‍ ഭീഷണിപ്പെടുത്തിയെന്നാണ് പരാതി.
സ്വര്‍ണം വില്പനക്കായി കൊണ്ടു വന്നത് കൊടി സുനിയുമായി ബന്ധപ്പെട്ട ആളുകളാണെന്നാണ് സൂചന. സൗത്ത് കൊടുവള്ളി ഡിവിഷന് കൗണ്‍സിലര്‍ ആണ് മജീദ്. അടുത്ത ആഴ്ച നാട്ടില്‍ വരാനിരിക്കെ മജീദിന് പൊലിസ് സംരക്ഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് കുടുംബവും മുസ്ലിംലീഗ് കൊടുവള്ളി ഘടകവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."