വടകരയുടെ സ്‌പേസ് പദ്ധതിക്ക് തിളങ്ങുന്ന നേട്ടം
വടകര: എല്‍.എസ്.എസ്. പരീക്ഷയില്‍ സംസ്ഥാനത്ത് ഏറ്റവുംമികച്ച നേട്ടമുണ്ടാക്കാന്‍ വടകര വിദ്യാഭ്യാസജില്ലയ്ക്ക് സഹായകമായത് വടകര നഗരസഭയുടെ സ്‌പേസ് പദ്ധതി. സ്‌കീം ഫോര്‍ പ്രൊമോഷന്‍ ഓഫ് എക്‌സലന്‍സ് (സ്‌പേസ്) അഥവാ പ്രാഗല്‍ഭ്യം കൂട്ടാനുള്ള പദ്ധതി വളരെ ആസൂത്രിതമായി നഗരസഭ നടപ്പാക്കിയ വര്‍ഷം തന്നെ തിളക്കമാര്‍ന്ന ജയം നേടാനുമായി. വടകര വിദ്യാഭ്യാസജില്ലയില്‍ വിജയിച്ച 120 വിദ്യാര്‍ഥികളില്‍ 85 പേരും നഗരസഭാ പരിധിയിലെ വിദ്യാലയങ്ങളില്‍ പഠിക്കുന്നവരാണ്.
ഒന്നാംതരം ഒന്നാന്തരം, ഒപ്പം ഒപ്പത്തിനൊപ്പം, ചിറകു വിടര്‍ത്താം ഉയരങ്ങളിലേക്ക് തുടങ്ങിയ വ്യത്യസ്ത പദ്ധതികളിലൂടെയാണ് കുട്ടികളുടെ പഠനിലവാരം ഉയര്‍ത്താനുള്ള പദ്ധതികള്‍ സ്‌പേസ് നടപ്പാക്കിയത്.
എല്‍.എസ്.എസിനുവേണ്ടി പ്രത്യേക മൊഡ്യൂള്‍ തന്നെ തയ്യാറാക്കി. ചോദ്യബാങ്ക്, കുട്ടികള്‍ക്കും അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും പരിശീലന പരിപാടി, പരീക്ഷ നേരിടാനുള്ള പരിശീലനം എന്നിവയും ഇതിന്റെ ഭാഗമായി നടപ്പാക്കി.
വടകര ഡയറ്റ്, ബി.ആര്‍.സി എന്നിവയുടെ സഹകരണവുമുണ്ടായി. മികച്ച ജയംനേടാന്‍ ശ്രമിച്ച അധ്യാപകരെയും വിദ്യാഭ്യാസപ്രവര്‍ത്തകരെയും ചെയര്‍മാന്‍ കെ. ശ്രീധരന്‍, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ വി. ഗോപാലന്‍ അഭിനന്ദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."