ഐ.സി.എം.ആറില്‍ 145 സയന്റിസ്റ്റ് അസിസ്റ്റന്റ്
ന്യൂഡല്‍ഹിയിലെ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചില്‍ സയന്റിസ്റ്റ് അസിസ്റ്റന്റ് തസ്തികയില്‍ 145 ഒഴിവുകളുണ്ട്. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്.
അസിസ്റ്റന്റ് - 80 (ജനറല്‍ - 33, ഒ.ബി.സി - 21, എസ്.സി. - 12, എസ്.ടി. - 6, ഇ.ഡബ്ല്യു.എസ് - 8): യോഗ്യത: ഏതെങ്കിലും വിഷയത്തിലെ ബിരുദവും കംപ്യൂട്ടര്‍ പരിജ്ഞാനവും.
സയന്റിസ്റ്റ് ഇ - 43, യോഗ്യത: എം.ഡി.എം.എസ്.ഡി.എന്‍.ബി. അല്ലെങ്കില്‍ തത്തുല്യം. ബന്ധപ്പെട്ട വിഷയത്തില്‍ സ്‌പെഷലൈസേഷന്‍ ഉണ്ടായിരിക്കണം. 7 വര്‍ഷത്തെ പ്രവൃത്തിപരിചയം. ഇതിലെ ഒരു ഒഴിവിലേക്ക് ബയോടെക്‌നോളജിയിലെ ബിരുദാനന്തരബിരുദവും പി.എച്ച്.ഡിയും 6 വര്‍ഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത.
സയന്റിസ്റ്റ് ഡി - 22, യോഗ്യത: എം.ഡി.എം.എസ്.ഡി.എന്‍.ബി. അല്ലെങ്കില്‍ തത്തുല്യം. ബന്ധപ്പെട്ട വിഷയത്തില്‍ സ്‌പെഷലൈസേഷന്‍ ഉണ്ടായിരിക്കണം. 5 വര്‍ഷത്തെ പ്രവൃത്തിപരിചയം. അല്ലെങ്കില്‍ എം.ബി.ബി.എസും 5 വര്‍ഷത്തെ പ്രവൃത്തിപരിചയവും. ഇതിലെ 6 ഒഴിവിലേക്ക് സോഷ്യോളജി, സോഷ്യല്‍ വര്‍ക്ക്, സൈക്കോളജി, ബയോളജി, ബയോസയന്‍സ്, ബയോടെക്‌നോളജി, ബോട്ടണി, ബയോ ഇന്‍ഫോമാറ്റിക്‌സ് ബിരുദാനന്തര ബിരുദവും പി.എച്ച്.ഡിയും 4 വര്‍ഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത.
സയന്റിസ്റ്റ് തസ്തികയില്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി: ഡിസംബര്‍ 5. അസിസ്റ്റന്റ് തസ്തികയില്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി: ഡിസംബര്‍ 3.
വിശദവിവരങ്ങള്‍ക്ക് www.pgimer.edu.in, www.icmr.nic.inഎന്ന വെബ്‌സൈറ്റ് കാണുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."