HOME
DETAILS
MAL
backup
July 27 2016 | 23:07 PM
പയ്യോളി: ഫുഡ് കോര്‍പറേഷന്റെ ഗോഡൗണുകള്‍ സ്വകാര്യമേഖലക്ക് ഏല്പിക്കുന്നതിനെതിരേ തിക്കോടി എഫ്.സി.ഐ തൊഴിലാളി യൂനിയന്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി സമരപ്രഖ്യാപന കണ്വന്ഷന് നടത്തി. തിക്കോടി പഞ്ചായത്ത് പ്രസിഡന്റ് എം.കെ പ്രേമന് ഉദ്ഘാടനം ചെയ്തു.
പി മോഹനന് അധ്യക്ഷനായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് രമ ചെറുകുറ്റി, അഡ്വ എം രാജന്, ടി ബാബുരാജ്, എം.വി രാമകൃഷ്ണന്, ടി ഖാലിദ്, കെ ബാലന്, പി ജനാര്ദ്ദനന്, സി.ടി ചന്ദ്രന്, ഉദയന്‍ സംസാരിച്ചു.
എഫ്.സി.ഐ സംരക്ഷണ സമര സഹായ സമിതി രൂപീകരിച്ചു. മുല്ലപ്പള്ളി രാമചന്ദ്രന് എം.പി, കെ ദാസന് എംഎല്.എ, എം.കെ പ്രേമന്, രമ ചെറുകുറ്റി (രക്ഷാധികാരികള്‍), അഡ്വ എം രാജന് (ചെയ), പി ജനാര്ദ്ദനന് (കണ്).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."