സ്കൂള്‍ പ്രവേശനത്തിന് അനധികൃതപിരിവ്;പിഴിഞ്ഞെടുക്കുന്നത് ആയിരങ്ങള്‍
കൊടുവള്ളി: സ്കൂള്‍ പ്രവേശന സമയത്ത് രക്ഷിതാക്കളില്‍ നിന്ന് അനധികൃതമായി പിരിവ് നടത്തുന്നതായി പരാതി. സ്കൂള്‍ നവീകരണ പ്രവൃത്തികള്‍ക്കെന്ന പേരില്‍ കൊടുവള്ളി വിദ്യാഭ്യാസ ഉപജില്ലയിലെ വിവിധ സ്കൂളുകള്‍ 500 മുതല്‍ 1000 രൂപ വരെ രക്ഷിതാക്കളില്‍ നിന്ന് ആവശ്യപ്പെടുന്നതായാണ് പരാതി.
കൂടുതല്‍ തുക വാങ്ങിയെങ്കിലും സര്‍ക്കാര്‍ നിര്‍ദേശിച്ച 150 രൂപയുടെ രസീതി മാത്രമാണ് തങ്ങള്‍ക്ക് നല്‍കിയതെന്ന് ചില രക്ഷിതാക്കള്‍ പറഞ്ഞു. സ്കൂളുകള്‍ അന്താരാഷ്ട്ര പദവിയിലേക്കുയര്‍ത്തുന്നതിന് തിരഞ്ഞെടുക്കപ്പെട്ട സ്കൂളുകള്‍ സ്വന്തം നിലക്ക് നിശ്ചിത ശതമാനം തുക കണ്ടണ്ടെത്തണമെന്ന് നിര്‍ദേശമുണ്ട്. അഭ്യുദയകാംക്ഷികള്‍, പൂര്‍വവിദ്യാര്‍ഥി സംഘടന മറ്റു സന്നദ്ധ സംഘടനകള്‍ എന്നിവരില്‍ നിന്ന് തുക കണ്ടെണ്ടത്തണമെന്നാണ് നിര്‍ദേശമെങ്കിലും പ്രവേശന സമയത്ത് കുട്ടികളുടെ രക്ഷിതാക്കളില്‍ നിന്ന് പണം പിരിക്കാനാണ് സ്കൂള്‍ അധികൃതരുടെ നീക്കം. 3000ഓളം കുട്ടികള്‍ പഠിക്കുന്ന ഉപജില്ലയിലെ പ്രമുഖ സ്കൂള്‍ ഭീമമായ തുക പ്രവേശനത്തിന് ആവശ്യപ്പെടുന്നതായി കാണിച്ച് വിദ്യാഭ്യാസ വകുപ്പിന് പരാതി നല്കാന് ഒരുങ്ങുകയാണ് ഒരു വിഭാഗം രക്ഷിതാക്കള്‍. രാഷ്ട്രീയ സംഘടനകളും പ്രക്ഷോഭത്തിന് തയാറെടുക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."