കേരളത്തിലെ വികസന പദ്ധതികളെ അട്ടിമറിക്കാനുള്ള നീക്കമാണ് സിഎജി നടത്തുന്നതെന്ന് തോമസ് ഐസക്.
തിരുവനന്തപുരം: കിഫ്ബിക്കെതിരായ റിപ്പോര്‍ട്ടിലൂടെ കേരളത്തിലെ വികസന പദ്ധതികളെ അട്ടിമറിക്കാനുള്ള നീക്കമാണ് സിഎജി നടത്തുന്നതെന്ന് തോമസ് ഐസക്. കേരള സംസ്ഥാനത്തെ വെട്ടിലാക്കാനും വികസനത്തെ തകര്‍ക്കാനുമായി കേന്ദ്ര സര്‍ക്കാരുമായി ചേര്‍ന്നുള്ള നീക്കമാണിതെന്നും അദ്ദേഹം വാദിച്ചു.
ഇതുവരെ ചര്‍ച്ച ചെയ്യാത്ത ഒരു കാര്യം ഏകപക്ഷീയമായി എഴുതി ചേര്‍ക്കുകയാണ് ഇവിടെ ചെയ്തത്.
എല്ലാ വികസനവും തടയാനുള്ള ശ്രമമാണ്. സിഎജി ഒരു കാര്യവും ചര്‍ച്ച ചെയ്യുന്നില്ല. സിഎജിയുടെ കരട് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കാത്ത കാര്യമാണ് അന്തിമ റിപ്പോര്‍ട്ടില്‍ വന്നത്. കേന്ദ്ര നിര്‍ദ്ദേശം പ്രകാരം ചില കൂട്ടിച്ചേര്‍ക്കലുകള്‍ അന്തിമ റിപ്പോര്‍ട്ടില്‍ വന്നിട്ടുണ്ട്. എല്ലാ കീഴ്‌വഴക്കങ്ങളും മറികടന്ന് ആണ് ഓഡിറ്റ് നടത്തിയത്. സംസ്ഥാന സര്‍ക്കാരുമായി ചര്‍ച്ച ചെയ്ത കാര്യമാണ് അന്തിമ റിപ്പോര്‍ട്ടില്‍ വരുന്നത്. അതാണ് കീഴ്‌വഴക്കം. അത് കൊണ്ടാണ് അന്തിമ റിപോര്‍ട്ട് ആണെന്ന നിഗമനത്തില്‍ എത്തിയത്. കിഫ്ബിയിലെ അവിശ്വാസം ഒരു ഘട്ടത്തിലും സിഎജി സര്‍ക്കാരിന് മുന്നില്‍ ഉന്നയിച്ചിട്ടില്ല, മന്ത്രി പറഞ്ഞു.
നിയമസഭയില്‍ എത്തും മുന്‍പ് സിഎജിയുടെ അന്തിമറിപ്പോര്‍ട്ട് പുറത്തു വിട്ടത് ചട്ടലംഘനമാണെങ്കില്‍ അവകാശ ലംഘനം നേരിടും. ഇവിടെ കാതലായ പ്രശ്‌നം കേരളത്തിന്റെ വികസനമാണ്. ഈ വിഷയത്തില്‍ യുഡിഎഫിന്റെ നിലപാടെന്താണെന്നാണ് താന്‍ ചേദിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. എന്നാല്‍ അവര്‍ ചര്‍ച്ച ചെയ്യുന്നത് റിപ്പോര്‍ട്ട അന്തിമമാണോ കരടാണോ എന്നതാണെന്നും മന്ത്രി ആലപ്പുഴയില്‍ വിളിച്ച് ചേര്‍ത്ത വിശദീകരണ യോഗത്തില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."