ആരോഗ്യ സന്ദേശയാത്ര സമാപിച്ചു
മൊഗ്രാല്‍ പുത്തൂര്‍: പി.എച്ച്.സിയുടെ ആഭിമുഖ്യത്തില്‍ മഴക്കാല രോഗ പ്രതിരോധത്തിന്റെ ഭാഗമായി മൊഗ്രാല്‍ പുത്തൂര്‍, മധൂര്‍ പഞ്ചായത്തുകളില്‍ സംഘടിപ്പിച്ച 'സുസ്ഥിതി' ആരോഗ്യ സന്ദേശയാത്ര കുഡ്‌ലുവില്‍ സമാപിച്ചു.
രണ്ട് പഞ്ചായത്തുകളിലെ മുഴുവന്‍ വാര്‍ഡുകളിലും ആരോഗ്യ സദസുകള്‍ സംഘടിപ്പിച്ചു. ഡെങ്കിപ്പനി, മലമ്പനി, ചിക്കുന്‍ഗുനിയ, എലിപ്പനി, മഞ്ഞപ്പിത്തം, ടൈഫോയ്ഡ്, എച്ച്1 എന്‍1 എന്നീരോഗങ്ങളെ പ്രതിരോധിക്കാനും പിടിപെട്ടാല്‍ തുടക്കത്തില്‍ തന്നെ ചികിത്സിക്കാനുമുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ ക്ലാസില്‍ വിവരിച്ചു.
പഞ്ചായത്തിലെ മുഴുവന്‍ വീടുകളിലും ഇവയെ കുറിച്ചുളള ബോധവല്‍ക്കരണ നോട്ടീസുകള്‍ വിതരണം ചെയ്തു. വിവിധ വാര്‍ഡുകളില്‍ സന്ദേശയാത്രയ്ക്ക് നല്‍കിയ സ്വീകരണത്തില്‍ പഞ്ചായത്തംഗങ്ങള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ആശ അങ്കണ്‍വാടി പ്രവര്‍ത്തകര്‍, ആരോഗ്യപ്രവര്‍ത്തകര്‍, യൂത്ത് ക്ലബ്ബ് ഭാരവാഹികള്‍ എന്നിവര്‍ സംബന്ധിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എ.എ ജലീല്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഹമീദ് ബെളളൂര്‍ അധ്യക്ഷനായി.
പഞ്ചായത്തംഗങ്ങളായ ഫൗസിയ മുഹമ്മദ്, അനന്ത, കെ.എ അബ്ദുല്ല കുഞ്ഞി, പി. ലീല, ശ്രീധര കുഡ്‌ലു, മെഡിക്കല്‍ ഓഫിസര്‍മാരായ ഡോ. ദിവാകര റൈ, ഡോ. ഹിദായത്ത് അന്‍സാരി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബി. അഷ്‌റഫ്, കെ. ജയറാം, എ.പി. സുന്ദരന്‍, പി.എച്ച്.എന്‍ വത്സല, മാഹിന്‍ കുന്നില്‍, കരിം ചൗക്കി, പി.ജി അമ്പിളി, റെജൂല, ജെഫീന സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."