പി.വി അന്‍വര്‍ വീണ്ടും കുരുക്കില്‍: 11.46 ഏക്കര്‍ ഭൂമി കൈവശപ്പെടുത്തിയെന്ന് പരാതി, റവന്യൂ വകുപ്പ് അന്വേഷണം ആരംഭിച്ചു
കൊച്ചി: പി.വി അന്‍വര്‍ എം.എല്‍.എ വീണ്ടും കുരുക്കില്‍. കൊച്ചിയില്‍ കോടികള്‍ വിലമതിക്കുന്ന ഭൂമി കൈവശപ്പെടുത്തിയെന്ന പരാതിയില്‍ പി.വി അന്‍വര്‍ എംഎല്‍എക്ക് എതിരെ റവന്യൂ വകുപ്പ് അന്വേഷണം ആരംഭിച്ചു. ആലുവയില്‍ 99 വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കിയ ഭൂമി പി.വി അന്‍വര്‍ വ്യാജരേഖയുണ്ടാക്കി സ്വന്തം പേരിലേക്ക് മാറ്റിയെന്നാണ് ആരോപണം.
ആലുവ എടത്തലയില്‍ നാവികസേനയുടെ ആയുധ സംഭരണശാലയോട് ചേര്‍ന്നുള്ള 11.46 ഏക്കര്‍ ഭൂമിയുടെ ഉടമസ്ഥാവകാശം 2006-ല്‍ ഡെബ്റ്റ് റിക്കവറി ട്രൈബ്യൂണല്‍ ലേലനടപടിയിലൂടെയാണ് 99 വര്‍ഷത്തേക്കുള്ള പാട്ടക്കരാര്‍ പിവി അന്‍വര്‍ മാനേജിംഗ് ഡയറക്ടര്‍ ആയ പീവീസ് റിയല്‍ട്ടേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് നേടുന്നത്.
പാട്ടക്കരാറിന്റെ മറവില്‍ 2006 മുതല്‍ 2018 വരെ കരമടച്ച് ഈ സ്ഥലം സ്വന്തം പേരിലാക്കാനാണ് എംഎല്‍എ ശ്രമിച്ചതെന്നും പുതിയ തണ്ടപ്പേര്‍ നമ്പര്‍ അതിന് വേണ്ടി ഉണ്ടാക്കുകയും ചെയ്തു. ഇതിനെതിരെയാണ് ഉടമസ്ഥ ഗ്രേസ് മാത്യു റവന്യൂ വകുപ്പിനെ സമീപിച്ചിരിക്കുന്നത്. ആലുവ ഈസ്റ്റ് വില്ലേജ് ഓഫീസറാണ് വ്യാജരേഖ ചമച്ച് അടിസ്ഥാനനികുതിയടയ്ക്കാന്‍ എംഎല്‍എയ്ക്ക് സഹായം ചെയ്തതെന്ന് ജില്ലാ കലക്ടര്‍ക്ക് നല്‍കിയ പരാതിയില്‍ ഇവര്‍ ആരോപിക്കുന്നു. ഉടമസ്ഥാവകാശം നിര്‍ണയിക്കുംവരെ പി.വി അന്‍വറില്‍ നിന്നും കരം സ്വീകരിക്കാന്‍ പാടില്ലെന്നാണ് റവന്യൂവകുപ്പിന്റെ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."