നഗരത്തിലെ മാലിന്യക്കൂമ്പാരം യാത്രക്കാര്‍ക്ക് ദുരിതമാവുന്നു
കാസര്‍കോട്: അധികാരികള്‍ മാലിന്യ നിര്‍മാര്‍ജനത്തിനായി ഹരിത കേരളം പോലുള്ള പദ്ധതികള്‍ നടപ്പിലാക്കുമ്പോഴും നഗര മധ്യത്തില്‍ മാലിന്യം തള്ളി യാത്രക്കാര്‍ക്ക് ദുരിതമാവുകയാണ് ചിലര്‍. കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡിനു സമീപത്താണ് കെട്ടിടത്തിന്റെ അവശിഷ്ടങ്ങളും ഓവുചാല്‍ മാലിന്യങ്ങളുമടങ്ങിയ മാലിന്യം നിക്ഷേപിച്ചിരിക്കുന്നത്.
മഴക്കാലത്തിനു മുന്‍പുള്ള ശുചീകരണ പ്രവര്‍ത്തികള്‍ ജില്ലാ ശുചിത്വ മിഷനും ആരോഗ്യ വകുപ്പും ശക്തിപ്പെടുത്തി വരുന്നതിനിടയിലാണ് ഇത്തരം പദ്ധതികള്‍ക്ക് വിപരീതമായി ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ഇത്തരം ഹിന പ്രവര്‍ത്തികള്‍ നഗരമധ്യത്തില്‍ നടക്കുന്നത്. സമീപത്തെ സ്വകാര്യ വ്യക്തിയുടെ കട നവീകരണത്തിന്റെ ഭാഗമായി നീക്കം ചെയ്ത കല്ലും മണ്ണുമടങ്ങുന്ന മാലിന്യം ഒരാഴ്ച മുന്‍പ് പാതിരാത്രിയിലാണ് ഇവിടെ തള്ളിയത്. ആദ്യ രണ്ടു ദിവസങ്ങളില്‍ ഓടയിലെ മാലിന്യത്തില്‍ നിന്നും വമിക്കുന്ന ദുര്‍ഗന്ധം കാല്‍നട യാത്രക്കാരെ ഏറേ ബുദ്ധിമുട്ടിലാക്കിയിരുന്നു. തുടര്‍ച്ചയായ ദിവസങ്ങളിലെ വെയിലേറ്റ് ഓടയിലെ മാലിന്യം ഉണങ്ങി ദുര്‍ഗന്ധം മാറിയെങ്കിലും പുതിയ ബസ് സ്റ്റാന്‍ഡിലേക്കിറങ്ങുന്നതും അവിടെ നിന്നും റോഡിലേക്ക് വരുന്നതുമായ യാത്രക്കാരും സമീപത്തെ ഓട്ടോക്കാരുമാണ് ഇതു മൂലം ഏറേ ബുദ്ധിമുട്ടിലായിരിക്കുന്നത്.
ജനങ്ങള്‍ക്ക് വഴിമുടക്കിയായി കിടക്കുന്ന മാലിന്യകൂമ്പാരം ഇവിടെ നിന്നും നീക്കം ചെയ്ത് റോഡരികില്‍ മാലിന്യം തള്ളുന്നവര്‍ക്കെതിരേ കര്‍ശന നടപടിസ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറാവണമെന്നു വ്യാപാരികള്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."