വിദ്യാര്‍ഥിനിയുടെ ആത്മഹത്യ; എം.എസ്.എഫ് പ്രതിഷേധസംഗമം നടത്തി
വടകര: ചെരണ്ടത്തൂര്‍ എം.എച്ച്.ഇ.എസ് കോളജിലെ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭത്തില്‍ കുറ്റക്കാരായ അധ്യാപകര്ക്കെതിരേ നടപടി സ്വീകരിക്കണമെന്ന് എം.എസ്.എഫ് വടകര മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പ്രതിഷേധ സംഗമം ആവശ്യപ്പെട്ടു. മാനേജ്മെന്റ് പൊലിസുമായി ഒത്തുകളിക്കുകയാണെന്ന് എം.എസ്.എഫ് കുറ്റപ്പെടുത്തി. കോളജിലെ ചില അധ്യാപകരുടെ ഗുരുതരമായ വീഴ്ചയാണ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്യാന്‍ കാരണമായത്.
ഇവര്‍ക്കെതിരേ നടപടിയെടുക്കാതെ വിദ്യാര്‍ഥികളെ മാത്രം നിയമ നടപടിക്ക് വിധേയരാക്കിയത് പ്രതിഷേധാര്‍ഹമാണെന്നും എം.എസ്.എഫ് ചൂണ്ടിക്കാട്ടി.പ്രതിഷേധ പ്രകടനത്തില്‍ നൂറ് കണക്കിന് പ്രവര്‍ത്തകര്‍ അണിനിരന്നു. വടകര പി.സി സൗധത്തിന് സമീപത്ത് നിന്ന് ആരംഭിച്ച പ്രകടനം പുതിയ ബസ്റ്റാന്‍ഡ് പരിസരത്ത് സമാപിച്ചു. പ്രതിഷേധ സംഗമം എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍ ഉദ്ഘാടനം ചെയ്തു.
സി.എ നൗഫല്‍ അധ്യക്ഷനായി. സയ്യിദ് ഷറഫുദ്ദീന് ജിഫ്രി, നവാസ് കെ.ടി, അഹമ്മദ് സാലി, ഷംസീര്‍ വി.പി, അന്‍സീര്‍ പനോളി സംസാരിച്ചു. അഫ്നാസ് ചോറോട് സ്വാഗതവും തന്‍വീര്‍ കെ.വി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."