ആര്.എസ്.എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി; ജേക്കബ് തോമസ് ബി.ജെ.പിയിലേക്ക്
കോഴിക്കോട്: മുതിര്‍ന്ന ഐ.പി.എസ് ഉദ്യോഗസ്ഥനും മുന്‍ വിജിലന്‍സ് ഡയറക്ടറുമായ ജേക്കബ് തോമസ് ബി.ജെ.പിയിലേക്ക്. ഇതിന്റെ ഭാഗമായി അദ്ദേഹം ഡല്‍ഹിയിലെത്തി ആര്.എസ്.എസ് നേതാക്കളുമായി ചര്‍ച്ച നടത്തി. രാഷ്ട്രീയപ്രവേശനമാണ് തന്റെ ലക്ഷ്യമെന്ന് കഴിഞ്ഞ മാര്‍ച്ചില്‍തന്നെ വെളിപ്പെടുത്തിയതാണെന്നും അവധിയില്‍ പ്രവേശിക്കാന്‍ അപേക്ഷിച്ചത് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ചാലക്കുടിയില്‍നിന്ന് മത്സരിക്കാനായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി കഴിവുള്ളവരെ അംഗീകരിക്കുന്ന പാര്‍ട്ടിയാണ്. സി.പി.എമ്മും കോണ്‍ഗ്രസും നിരന്തരം ദ്രോഹിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ ക്രമക്കേടുകള്‍ നടന്നതിന്റെ പേരിലുള്ള അന്വേഷണത്തിലാണ് അദ്ദേഹത്തെ സര്‍വീസില്‍നിന്ന് സസ്പെന്‍ഡ് ചെയ്തത്. നേരത്തെ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് സംസാരിച്ചതിനും ജേക്കബ് തോമസ് നടപടി നേരിട്ടിരുന്നു. ഇതിനിടെ സര്‍ക്കാര്‍ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ജേക്കബ് തോമസിനെതിരെ ക്രിമിനല്‍ കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
jacob thomas likely to join bjp
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."