സുഭാഷ് കരള്‍ പകുത്തുനല്‍കി: ഭാര്യയും കുഞ്ഞും ജീവിതത്തിലേക്ക്
തൊട്ടില്‍പ്പാലം: മഞ്ഞപ്പിത്തം കരളിന് ബാധിച്ച് കരള്‍മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായി മരണത്തോട് മല്ലിടുകയായിരുന്ന ഗര്‍ഭിണിയായ പ്രിയതയ്ക്ക് തന്റെ കരള്‍ പകുത്തുനല്‍കി ഭര്‍ത്താവ് സുഭാഷ് തിരിച്ചുപിടിച്ചത് രണ്ടണ്ടു ജീവനുകള്‍.
കാവിലുംപാറ പഞ്ചായത്തിലെ കൂടലില്‍ കണ്ണന്‍ എലിയമ്മ ദമ്പതികളുടെ ഏകമകളായ അനുമോള്‍(27)നെയും ഏഴുമാസം പ്രായമായ ഗര്‍ഭസ്ഥ ശിശുവിനെയും ഇക്കഴിഞ്ഞ തിങ്കളാഴ്ച്ച കോഴിക്കോട് മിംസ് ആശുപത്രിയില്‍ നടന്ന ഇരട്ടശസ്ത്രക്രിയകളിലൂടെയാണ് ഡോക്ടര്‍മാര്‍ ആ ദൗത്യം പൂര്‍ത്തിയാക്കിയത്. ഏഴുമാസം ഗര്‍ഭിണിയായിരിക്കെ അനുവിന് കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കോഴിക്കോട് മിംസ് ആശുപത്രിയില്‍ വെച്ചുനടത്തിയ വിദഗ്ധ പരിശോധനയിലാണ് കരളിന് മഞ്ഞപ്പിത്തം ബാധിച്ചതറിയുന്നത്.
അനുമോള്‍ക്ക് തന്റെ കരള്‍ പകുത്തുനല്‍കാന്‍ ബസ് ഡ്രൈവറായ ഭര്‍ത്താവ് സുഭാഷ് തയ്യാറായതോടെ ഡോ. സജീവ് സഹദേവന്റെ നേതൃത്വത്തിലുള്ള വിദഗ്ദ സംഘം ശസ്ത്രക്രിയ ആരംഭിക്കുകയായിരുന്നു. 14മണിക്കൂറുകള്‍ നീണ്ടണ്ട ശസ്ത്രക്രിയ അനുവിനും കരള്‍ നല്‍കുന്ന സുഭാഷിന് എട്ടുമണിക്കൂറും നീണ്ടശസ്ത്രക്രിയയുമായിരുന്നു ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചത്.
ഒരു നാടിന്റെ ഇടമുറിയാത്ത പ്രാര്‍ഥനയ്‌ക്കൊപ്പം ആദ്യ ശസ്ത്രക്രിയയില്‍ അനുവിന്റെ കുഞ്ഞിനെ പുറത്തെടുത്തു. തുടര്‍ന്ന് കരള്‍ പകുത്തെടുക്കാനായി സുഭാഷിനും ശസ്ത്രക്രിയ. കരള്‍ മാറ്റിവെക്കാന്‍ വീണ്ടണ്ടും അനുവിന് ശസ്ത്രക്രിയ. ഞായറാഴ്ച വൈകീട്ട് നാലിന് ആരംഭിച്ച ശസ്ത്രക്രിയകള്‍ തിങ്കളാഴ്ച രാവിലെ 10 മണിയോടെയാണ് പൂര്‍ത്തിയായത്. പെണ്‍കുഞ്ഞാണ് ഇവര്‍ക്ക് ജനിച്ചത്.
മഞ്ഞപ്പിത്തം കുഞ്ഞിനും ബാധിച്ചതിനാല്‍ കുട്ടിയെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇനി മുപ്പത് ലക്ഷം രൂപയോളം അനുവിന്റെയും സുഭാഷിന്റെയും കുഞ്ഞിന്റെയും തുടര്‍ചികിത്സയ്ക്കായി വേണം.
ആറുമാസം പൂര്‍ണ്ണമായും സുഭാഷിന് വിശ്രമിക്കേണ്ടിവരും ഏഴാം മാസത്തില്‍ പിറന്ന കുഞ്ഞിന് ഒരു മാസത്തോളം വെന്റിലേറ്ററില്‍ കിടക്കണം. ഇവര്‍ക്ക് നാലു വയസുള്ള ഒരു പെണ്‍കുട്ടി കൂടിയുണ്ട്ണ്ട്. ചികിത്സാ ചെലവിനായി സുമനസുകളുടെ സഹായും കാത്തിരിക്കുകയാണ് ഈ നിര്‍ദ്ധന കുടുംബം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."