HOME
DETAILS

സഊദി യമന്‍ അതിര്‍ത്തിയിലേക്ക് കൂടുതല്‍ സൈന്യവും പടക്കോപ്പുകളും

  
backup
June 26, 2019 | 9:25 AM

saudi-yaman-issue

 

റിയാദ്: യമനിലെ വിമത വിഭാഗമായ ഹൂതികള്‍ സഊദിക്കെതിരെ നടത്തുന്ന ആക്രമങ്ങള്‍ പരിധി ലംഘിച്ചതോടെ നേരിടാനുറച്ച് സഊദി അറേബ്യ. അതിശക്തമായി തിരിച്ചടിക്കാനും അവരുടെ ഭാഗത്ത് നിന്നെത്തുന്ന ആക്രമണങ്ങളെ നേരിടാനാണ് സഊദി ഒരുങ്ങുന്നത്. ഇതിനകം തന്നെ യമനിലെ ഹൂതി വിമത കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ച് സഊദിയുടെ നേതൃത്വത്തിലുള്ള അറബ് സേന ശക്തമായി തിരിച്ചടി ശക്തമാക്കിയിട്ടുമുണ്ട്. എന്നാല്‍, യമനില്‍ ഹൂതികള്‍ക്കെതിരെ യുദ്ധം തുടങ്ങി വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും ഹൂതികള്‍ ശക്തിയോടെ തിരിച്ചടിക്കുന്നത് സഊദിക്ക് കനത്ത തലവേദനയാണ് സൃഷ്ടിക്കുന്നത്.

വിമാനത്താവളങ്ങള്‍ക്ക് നേരെയും ജനവാസ കേന്ദ്രങ്ങള്‍ക്ക് നേരെയും ആക്രമണം ശക്തമായതോടെ നേരിടാനും പ്രതിരോധിക്കാനായി കൂടുതല്‍ സൈന്യം ദക്ഷിണ അതിര്‍ത്തിയിലേക്ക് നീങ്ങിയിട്ടുണ്ട്.അത്യാധുനിക പ്രതിരോധ ഉപകാരണങ്ങളുമായാണ് സൈന്യം അതിര്‍ത്തി കേന്ദ്രീകരിക്കുന്നത്. യമനില്‍ ഹൂതികള്‍ക്കെതിരെ സഊദി സൈന്യത്തെ സഹായിക്കാനായി ആവശ്യമെങ്കില്‍ അമേരിക്കന്‍ സൈന്യം രംഗത്തിറങ്ങുമെന്നു കഴിഞ്ഞ ദിവസം അമേരിക്കന്‍ സ്ഥാനപതി വ്യക്തമാക്കിയിരുന്നു. ആക്രമണം തുടരുകയാണെങ്കില്‍ അമേരിക്കന്‍ സൈന്യം സഊദി സേനക്ക് സഹായകമായി യമനില്‍ രംഗത്തിറങ്ങിയേക്കും.

അതേസമയം, അബഹ വിമാനത്താവളത്തിനു നേരെ നടക്കുന്ന തുടര്‍ച്ചയായ ആക്രമണം ഏറെ ഭീതിയുളവാക്കിയിട്ടുണ്ട്. ഇക്കഴിഞ്ഞ പന്ത്രണ്ടിന് നടന്ന ആക്രമണത്തില്‍ ആഗമന ഹാളിനു കാര്യമായ കേടുപാടുകള്‍ സംഭവിച്ചതോടെ തുടര്‍ ആക്രമണങ്ങള്‍ തടയാനായി സഊദി പ്രതിരോധ സേന വിമാനത്താവളത്തിനു സുരക്ഷാ വാര്‍ഷിപ്പിച്ചിരുന്നു. കൂടുതല്‍ സംവിധാനങ്ങളും മിസൈല്‍ വേധ സൗകര്യങ്ങളും അത്യാധുനിക സംവിധാനങ്ങളുമായി സുരക്ഷ വര്‍ധിപ്പിച്ചിരുന്നെകിലും ഇതിന്റെയെല്ലാം കണ്ണ് വെട്ടിച്ചാണ് കഴിഞ്ഞ ദിവസം ആയുധവുമായെത്തിയ ഡ്രോണ്‍ പൊട്ടിത്തെറിച്ചത്. അതീവ സുരക്ഷക്കിടയിലും ആക്രമണം നടത്താന്‍ ഹൂതികള്‍ക്ക് വേണ്ട സഹായം നല്‍കുന്നത് ഇറാന്‍ ആണെന്നാണ് സഊദിയും അമേരിക്കയുള്‍പ്പെടെയുള്ള സഖ്യ കക്ഷികളുടെയും വാദം



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീട്ടിൽ നിന്ന് ഒഴിപ്പിക്കാൻ നിയമപോരാട്ടം; വിധിപ്പകർപ്പുമായി മടങ്ങവേ പിതാവിനെ മകൻ കുത്തിക്കൊന്നു; തടയാൻ ശ്രമിച്ച സഹോദരിക്കും പരുക്ക്

National
  •  15 days ago
No Image

പെട്രോള്‍ പമ്പുകളില്‍ 'ബള്‍ക്ക് പര്‍ച്ചേസിന്' നിയന്ത്രണം; വ്യവസായ സ്ഥാപനങ്ങള്‍ ഇന്ധനം വാങ്ങുന്നത് തടഞ്ഞ് കേന്ദ്രം, സെയില്‍ പോയിന്റുകളില്‍ നിന്ന് നേരിട്ട് വാങ്ങാന്‍ നിര്‍ദ്ദേശം

National
  •  15 days ago
No Image

പരുക്കേറ്റ ബലേർഡിക്ക് പകരം മാർക്കോസ് സെനേസി അർജന്റീന ലോകകപ്പ് സ്ക്വാഡിൽ

International
  •  15 days ago
No Image

മുനമ്പം ഭൂമി ഉമീദ് പോർട്ടലിൽ ചേർത്ത സംഭവം: വഖഫ് ബോർഡിന് കേന്ദ്ര സർക്കാരിന്റെ കാരണം കാണിക്കൽ നോട്ടീസ്

Kerala
  •  15 days ago
No Image

കേരളത്തിലെ വവ്വാലുകളിൽ 28 ശതമാനം നിപ വൈറസ് സാന്നിധ്യം; സാമ്പിളുകൾ ശേഖരിച്ചത് കോഴിക്കോട്, വയനാട് ജില്ലകളിൽ നിന്ന്

Kerala
  •  15 days ago
No Image

മാസപ്പടി കേസ്: വീണയെ വിടാതെ ഇ.ഡി; വീണ്ടും സമന്‍സ്, ബുധനാഴ്ച ഹാജരാകണം 

Kerala
  •  15 days ago
No Image

ഷിഗെല്ല ഭീതിയില്‍ വയനാട്; ഏഴ് പേര്‍ക്ക് കൂടി സ്ഥിരീകരിച്ചു

Kerala
  •  15 days ago
No Image

അന്ന് ക്രിസ്റ്റ്യനോയെ വീഴ്ത്തി, ഇന്ന് ആഫ്രിക്കയെയും തീർത്തു- ആരാണ് ജൂലിയൻ ക്വിനോനസ്

International
  •  15 days ago
No Image

ഇന്ത്യൻ ഷൂട്ടിങ് ഇതിഹാസം ജസ്പാൽ റാണ അന്തരിച്ചു

National
  •  15 days ago
No Image

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം;  കുക്കി വിഭാഗക്കാരുടെ ചര്‍ച്ച് ഭാരവാഹികളെ വെടിവെച്ച് കൊന്നു, പള്ളിയും വീടുകളും തീയിട്ടു

National
  •  15 days ago