HOME
DETAILS
MAL
യൂത്ത്ലീഗ് വേദി തകര്‍ത്ത് പുഴയില്‍ തള്ളി
backup
May 19 2017 | 23:05 PM
ആലക്കോട്: മുസ്ലിം യൂത്ത് ലീഗ് ജലസഭ കാംപെയിനിനു വേണ്ടി ചപ്പാരപ്പടവ് മംഗര പുഴയോരത്ത് നിര്‍മിച്ച കൂറ്റന്‍ വേദി തകര്‍ത്ത് പുഴയില്‍ ഒഴുക്കി. വ്യാഴാഴ്ച രാത്രി പ്രവര്‍ത്തകര്‍ പിരിഞ്ഞുപോയതിനു ശേഷമാണ് ആക്രമണം ഉണ്ടായത്. വേദി നിര്‍മിച്ച ഇരുമ്പ് പൈപ്പുകളും പലകകളും പുഴയിലേക്ക് വലിച്ചെറിയുകയും കമാനങ്ങള്‍ നശിപ്പിക്കുകയും ചെയ്തു. വെള്ളിയാഴ്ച രാവിലെയാണ് വേദി തകര്‍ക്കപ്പെട്ട വിവരം അറിയുന്നത്.
ആക്രമണത്തിനു പിന്നില്‍ സി.പി.എമ്മാണെന്ന ആരോപണവുമായി യൂത്ത് ലീഗ് തളിപ്പറമ്പ് മണ്ഡലം കമ്മറ്റി രംഗത്തെത്തി. സംഭവത്തില്‍ തളിപ്പറമ്പ് പൊലിസില്‍ പരാതി നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."