HOME
DETAILS
MAL
ട്രംപിനെ കാത്തിരിക്കുന്നത് സദ്ദാമിന്റെ വിധി; മുന്നറിയിപ്പുമായി റൂഹാനി
backup
September 22 2018 | 19:09 PM
തെഹ്‌റാന്‍: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനു കടുത്ത ഭീഷണിയുമായി ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി. ഇറാനുമായുള്ള സംഘട്ടനം തുടരാനാണ് ട്രംപിന്റെ ഭാവമെങ്കില്‍ മുന്‍ ഇറാഖ് ഭരണാധികാരി സദ്ദാം ഹുസൈനു സംഭവിച്ചതു പോലെയുള്ള വിധിയാണ് അദ്ദേഹത്തെയും കാത്തിരിക്കുന്നതെന്ന് റൂഹാനി മുന്നറിയിപ്പ് നല്‍കി. ഇറാന്‍-ഇറാഖ് യുദ്ധത്തെ സൂചിപ്പിച്ചായിരുന്നു റൂഹാനിയുടെ മുന്നറിയിപ്പ്.
അമേരിക്ക ഭയക്കുന്ന മിസൈലുകളടക്കമുള്ള പ്രതിരോധ ആയുധങ്ങളൊന്നും ഇറാന്‍ ഉപേക്ഷിക്കില്ലെന്നും ഹസന്‍ റൂഹാനി വ്യക്തമാക്കി. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ചാനല്‍ പുറത്തുവിട്ട പ്രഭാഷണത്തിലാണ് റൂഹാനിയുടെ മുന്നറിയിപ്പ്.
ഇറാന്‍-ഇറാഖ് യുദ്ധവാര്‍ഷികത്തിന്റെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇറാന്‍ സൈനിക ശക്തി പ്രകടനങ്ങള്‍ നടത്തിവരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."