HOME
DETAILS
MAL
ട്രെയ്നില്‍ മദ്യം കടത്തിയ തമിഴ്നാട് സ്വദേശി പിടിയില്‍
backup
July 27 2016 | 23:07 PM
കോഴിക്കോട്: ട്രെയ്നില്‍ മദ്യം കടത്തിയ തമിഴ്നാട് സ്വദേശിയെ റെയില്‍വേ പൊലിസും റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സും സംയുക്തമായി നടത്തിയ പരിശോധനയില്‍ പിടികൂടി. മംഗലാപുരം ചെന്നൈ മെയിലില്‍ ജനറല്‍ കോച്ചില്‍ 35 കുപ്പി മാഹി നിര്‍മിത വിദേശമദ്യം കടത്തുകയായിരുന്ന തമിഴ്നാട് കടലൂര്‍ സ്വദേശി കുപ്പുസാമി എന്നയാളെയാണ് ഒന്നാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ വച്ച് പിടികൂടിയത്. ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് വിതരണം ചെയ്യാന്‍ പതിവായി മദ്യം കടത്തുന്നയാളാണ് പ്രതിയെന്ന് പോലിസ് പറഞ്ഞു. എസ്.ഐ ബി.കെ സിജുവിന്റെ നേതൃത്വത്തില്‍ എ.എസ്.ഐ എം. ശശിധരന്, പി. ശശിധരന്, എന്‍.കെ ബിജു പരിശോധയ്ക്ക് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."