സെക്രട്ടേറിയറ്റില്‍ വീണ്ടും ഫാന്‍ കത്തി
തിരുവനന്തപുരം: സെക്രട്ടേറിയറ്റില്‍ ഹൗസ് കീപ്പിങ് വിഭാഗത്തിലെ ഫാന്‍ കത്തി. ഓഫിസ് സമയം ആയതിനാല്‍ ഫയലുകള്‍ ഒന്നും കത്തിയില്ല. ഫാനുകള്‍ കത്തുന്നത് സാധാരണ സംഭവമാണെന്നാണ് പൊതുഭരണ വകുപ്പിന്റെ വിശദീകരണം.
ഓഗസ്റ്റില്‍ സെക്രട്ടേറിയറ്റിലെ പ്രോട്ടോക്കോള്‍ വിഭാഗത്തിലുണ്ടായ തീപിടിത്തം വന്‍ വിവാദമായിരുന്നു. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട ഫയലുകള്‍ നശിപ്പിക്കാനുള്ള ആസൂത്രിത നീക്കമാണ് ഇതെന്നായിരുന്നു ആരോപണം. അന്വേഷണത്തിന്റെ ഭാഗമായി കേന്ദ്ര ഏജന്‍സികള്‍ ചില ഫയലുകള്‍ ആവശ്യപ്പെട്ടതിനുപിന്നാലെയായിരുന്നു തീപിടിത്തം. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിക്കാന്‍ കാരണമെന്നാണ് പൊലിസുള്പ്പെടെ തുടക്കത്തില്‍ പറഞ്ഞിരുന്നത്.
തുടര്‍ച്ചയായി പ്രവര്‍ത്തിച്ച് ചൂടായ ഫാനിലെ പ്ലാസ്റ്റിക് ഉരുകി ഷെല്‍ഫിനുമുകളില്‍ വീണ് തീപിടിച്ചതാകാനാണ് സാധ്യതയെന്നാണ് പൊലിസ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്.
എന്നാല്‍, തീപിടിച്ചതിനു കാരണം ഷോര്‍ട്ട് സര്‍ക്യൂട്ട് അല്ലെന്നാണ് ഫോറന്‍സിക് വിഭാഗം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."