അറബിക് അധ്യാപക തസ്തിക: പി.എസ്.സി നിലപാട് നിഷേധാത്മകമെന്ന് കെ.എ.എം.എ
തിരുവനന്തപുരം: ഹൈസ്‌കൂള്‍ അസിസ്റ്റന്റ് അറബിക്, ജൂനിയര്‍ അറബിക് ടീച്ചര്‍ തസ്തികകളില്‍ നിയമനം നല്‍കുന്നതിന് ഡബിള്‍ മെയിന്‍ ബി.എ ബിരുദമുള്ളവരെ പരിഗണിക്കില്ലെന്ന പി.എസ്.സി നിലപാട് നിഷേധാത്മകവും പ്രതിഷേധാര്‍ഹവുമാണെന്ന് കേരള അറബിക് മുന്‍ഷീസ് അസോസിയേഷന്‍ (കെ.എ.എം.എ) ഡബിള്‍ മെയിന്‍ ബി.എ ബിരുദക്കാരെ പരിഗണിക്കാവുന്നതാണെന്ന സര്‍ക്കാര്‍ ഉത്തരവ് നിലനില്‍ക്കെയാണ് യോഗ്യതാ പരീക്ഷ കഴിഞ്ഞ് ഷോര്‍ട്ട് ലിസ്റ്റില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് നിയമനം നല്‍കാന്‍ കഴിയില്ലെന്ന് ചില ജില്ലാ പി.എസ്.സി ഓഫിസുകളില്‍ നിന്ന് അറിയിച്ചിട്ടുള്ളത്.
തസ്തികക്കുള്ള യോഗ്യതയുടെ അടിസ്ഥാനത്തില്‍ പരീക്ഷ എഴുതി ലിസ്റ്റില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് മുന്‍കാല ഉത്തരവുകളുടെ അടിസ്ഥാനത്തില്‍ നിയമനം നല്‍കുന്നതിന് നടപടി സ്വീകരിക്കണമെന്ന് കെ.എ.എം.എ സംസ്ഥാന പ്രസിഡന്റ് എ.എ ജാഫര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി എം. തമീമുദ്ദീന്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."