ബി.ജെ.പി നേതൃത്വം കാത്തിരിക്കാന്‍ നിര്‍ദേശിച്ചു: ജേക്കബ് തോമസ്
തിരുവനന്തപുരം: ബി.ജെ.പിയില്‍ ചേരുന്നതുമായി ബന്ധപ്പെട്ട് ദേശീയ നേതാക്കളുമായി ചര്‍ച്ച നടത്തിയെന്നും അവര്‍ കാത്തിരിക്കാന്‍ നിര്‍ദേശം നല്‍കിയെന്നും ഡി.ജി.പി ജേക്കബ് തോമസ്.
ബി.ജെ.പി കഴിവുള്ളവരെ അംഗീകരിക്കുന്ന പാര്‍ട്ടിയാണ്. സി.പി.എമ്മും കോണ്‍ഗ്രസും നിരന്തരം ദ്രോഹിക്കുകയാണെന്നും ജേക്കബ് തോമസ് പറഞ്ഞു.
അതിനിടെ, ജേക്കബ് തോമസ് നല്കിയ സ്വയംവിരമിക്കല്‍ അപേക്ഷയില്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ജേക്കബ് തോമസിന്റെ വീഴ്ചകള്‍ വിശദമായി പ്രതിപാദിക്കുന്ന റിപ്പോര്‍ട്ടാണ് തയാറാക്കുന്നത്. കേന്ദ്ര പേഴ്സണല്‍ മന്ത്രാലയത്തിന് അയയ്ക്കുന്ന റിപ്പോര്‍ട്ടില്‍ തീരുമാനമെടുക്കേണ്ടത് കേന്ദ്ര സര്‍ക്കാരാണ്.
ജേക്കബ് തോമസിനെതിരേ വിജിലന്‍സ് കേസും മറ്റു കോടതിക്കേസുകളും നിലനില്‍ക്കുന്നതിനാല്‍ വിരമിക്കല്‍ അപേക്ഷയില്‍ അനുകൂല തീരുമാനം ഉണ്ടാകാനിടയില്ല.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാണ് ജേക്കബ് തോമസ് സ്വയംവിരമിക്കലിന് അപേക്ഷ നല്‍കിയത്. എന്നാല്‍, അനുകൂല തീരുമാനം ഉണ്ടാകാത്തതിനാല്‍ മത്സരത്തില്‍ നിന്ന് പിന്മാറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."