കാര്‍ട്ടൂണ്‍ വിവാദം: മുട്ടുമടക്കി ലളിതകലാ അക്കാദമി
പുനഃപരിശോധിക്കാന്‍ തയാറെന്ന് അക്കാദമി സെക്രട്ടറി
തൃശൂര്‍: കാര്‍ട്ടൂണ്‍ വിവാദത്തില്‍ സര്‍ക്കാരിന് മുന്നില്‍ മുട്ടുമടക്കി ലളിതകലാ അക്കാദമി.വിവാദമായ കാര്‍ട്ടൂണ്‍ പുരസ്കാരം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സാംസ്കാരിക വകുപ്പ് ലളിതകലാ അക്കാദമിക്ക് കത്തുനല്‍കിയതിന് പിന്നാലെ പുനഃപരിശോധിക്കാന്‍ തയാറെന്ന് അക്കാദമി സെക്രട്ടറി പൊന്ന്യം ചന്ദ്രന് വ്യക്തമാക്കി.
ഇക്കാര്യം ചൂണ്ടിക്കാട്ടി സാംസ്കാരിക വകുപ്പ് മന്ത്രിക്കും വകുപ്പ് സെക്രട്ടറിക്കും കത്തയച്ചതായും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
പുനഃപരിശോധനയുമായി ബന്ധപ്പെട്ട് ജനറല്‍ കൗണ്‍സില്‍, നിര്‍വാഹക സമിതി യോഗങ്ങള്‍ ഉടന്‍ ചേരുമെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം, വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഓഗസ്റ്റില്‍ നടത്താന്‍ തീരുമാനിച്ച അവാര്‍ഡ് ദാന സമ്മേളനം മാറ്റിവയ്ക്കാനിടയുണ്ടെന്നാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."