HOME
DETAILS

ഉല്‍പാദനത്തില്‍ വര്‍ധനയുണ്ടായതായി റബര്‍ ബോര്‍ഡ്

  
backup
May 20 2017 | 00:05 AM

%e0%b4%89%e0%b4%b2%e0%b5%8d%e2%80%8d%e0%b4%aa%e0%b4%be%e0%b4%a6%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a7%e0%b4%a8%e0%b4%af


കോട്ടയം: രാജ്യത്തെ റബര്‍ ഉല്‍പാദനത്തില്‍ വര്‍ധനയുണ്ടായതായി റബര്‍ ബോര്‍ഡ്. 2016 ഏപ്രില്‍ മാസത്തെ അപേക്ഷിച്ച് റബര്‍ ഉല്‍പാദനത്തില്‍ 2017 ഏപ്രില്‍ മാസത്തില്‍ 23.1 ശതമാനം വര്‍ധനവ് ഉണ്ടായതായി ബോര്‍ഡ് അറിയിച്ചു. 2017 ഏപ്രില്‍ മാസത്തെ ഉല്‍പാദനം 48,000 ടണ്ണാണ്. കഴിഞ്ഞ വര്‍ഷം ഇതേകാലത്ത് 39,000 ടണ്‍ ആയിരുന്നു. ഉല്‍പാദനം ഇതേ രീതിയില്‍ മുന്നോട്ടുപോയാല്‍ ഈ വര്‍ഷത്തെ ഉല്‍പാദന ലക്ഷ്യമായ എട്ടുലക്ഷം ടണ്‍ പ്രയാസം കൂടാതെ കൈവരിക്കാനാവും.
റബറിന്റെ ഉല്‍പാദനവും ഉല്‍പാദനക്ഷമതയും വര്‍ധിപ്പിക്കുകയും കൃഷിച്ചെലവുകള്‍ കുറയ്ക്കുകയും ചെയ്യുകവഴി കൂടുതല്‍ ആദായം നേടാന്‍ കര്‍ഷകരെ പ്രാപ്തരാക്കുന്നതിനുള്ള വിവിധ പരിപാടികള്‍ റബര്‍ ബോര്‍ഡ് ഇപ്പോഴും തുടരുകയാണ്. ഉല്‍പാദക സംഘങ്ങളുടെ സഹകരണത്തോടെ റീജ്യനല്‍ ഓഫിസ് തലത്തിലും ഫീല്‍ഡ് ഓഫിസ് തലത്തിലും ഉല്‍പാദനക്ഷമതാ വര്‍ധനയ്ക്കായി വിവിധ പരിപാടികള്‍ ബോര്‍ഡ് നടപ്പാക്കിവരുന്നുണ്ട്.
റബര്‍ ഉല്‍പാദക സംഘങ്ങളിലൂടെ ഈ വര്‍ഷത്തെ സബ്‌സിഡി നിരക്കിലുള്ള കാര്‍ഷികവസ്തുക്കളുടെ വിതരണം തുടങ്ങിക്കഴിഞ്ഞു. റബര്‍ ബോര്‍ഡ് ഉടമസ്ഥതയിലുള്ള കമ്പനികളിലൂടെയാണ് റെയിന്‍ ഗാര്‍ഡിങ്ങിനുള്ള പ്ലാസ്റ്റിക്, ഷെയ്ഡ്, പശ തുടങ്ങിയവയും സ്‌പ്രേയിങ്ങിനുള്ള തുരിശും കോപ്പര്‍ ഓക്‌സിക്‌ളോറൈഡും വിതരണംചെയ്യുന്നത്.
തോട്ടങ്ങളുടെ സമഗ്രമായ മികവ് ലക്ഷ്യമാക്കി ബോര്‍ഡ് നടത്തിവരുന്ന വാര്‍ഷിക തീവ്ര പ്രചാരണ പരിപാടി ഈ മാസം 26ന് സമാപിക്കും. ഏപ്രില്‍ 18വരെ വിവിധ സ്ഥലങ്ങളില്‍ സംഘടിപ്പിച്ച 546 യോഗങ്ങളില്‍ മുപ്പത്തിഅയ്യായിരത്തോളം പേര്‍ പങ്കെടുത്തു. ആഴ്ച്ചയിലൊരിക്കല്‍ ടാപ്പിങ്, നിയന്ത്രിത കമിഴ്ത്തിവെട്ട്, മണ്ണ്-ജല സംരക്ഷണം, ഓണ്‍ലൈന്‍ വളപ്രയോഗ ശുപാര്‍ശ (റബ്‌സിസ്), ഇടവിളകൃഷി, പ്രധാന്‍മന്ത്രി കൗശല്‍ വികാസ് യോജന പ്രകാരം നടപ്പാക്കിവരുന്ന നൈപുണ്യ വികസന പരിപാടികള്‍ തുടങ്ങിയ വിഷയങ്ങളും പ്രാദേശികമായി പ്രാധാന്യമുള്ള കാര്യങ്ങളും കര്‍ഷക സമ്പര്‍ക്ക പരിപാടികളില്‍ ചര്‍ച്ചചെയ്യപ്പെടുമെന്നും ബോര്‍ഡ് അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  27 minutes ago
No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  an hour ago
No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  2 hours ago
No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  2 hours ago
No Image

മദ്യപന്മാർ ജാഗ്രതൈ ! 295 ബ്രീത്ത് അനലൈസറുകൾ വാങ്ങാൻ ആഭ്യന്തരവകുപ്പ്

Kerala
  •  2 hours ago
No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  3 hours ago
No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  11 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  12 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  13 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  13 hours ago