ബി.ജെ.പിയില്‍ ചേര്‍ന്നു, ഇനി ദേശീയ മുസ്ലിമെന്ന് വിളിക്കാമെന്ന് അബ്ദുല്ലക്കുട്ടി
ന്യൂഡല്‍ഹി: മോദി സ്തുതിയെത്തുടര്‍ന്ന് കോണ്‍ഗ്രസില്‍നിന്ന് പുറത്താക്കപ്പെട്ട മുന്‍ പാര്‍ലമെന്റംഗം എ.പി അബ്ദുല്ലക്കുട്ടി ബി.ജെ.പിയില്‍ ചേര്‍ന്നു. ഇന്നലെ പാര്‍ലമെന്റ് മന്ദിരത്തില്‍ കേന്ദ്ര മന്ത്രിമാരായ വി. മുരളീധരന്, ധര്‍മേന്ദ്ര പ്രധാന്, രാജീവ് ചന്ദ്രശേഖര്‍ എം.പി എന്നിവരുടെ സാന്നിധ്യത്തില്‍ ബി.ജെ.പി വര്‍ക്കിങ് പ്രസിഡന്റ് ജെ.പി നദ്ദയില്‍നിന്ന് അബ്ദുല്ലക്കുട്ടി പാര്‍ട്ടി അംഗത്വം സീകരിച്ചു. തന്നെ ഇനി ദേശീയ മുസ്്ലിമെന്ന് വിളിക്കാമെന്ന് പുറത്തെത്തി മാധ്യമങ്ങളെ കണ്ട അബ്ദുല്ലക്കുട്ടി പറഞ്ഞു. നേരത്തെ സി.പി.എമ്മില്‍നിന്ന് പുറത്താക്കപ്പെട്ടതിനെത്തുടര്‍ന്നാണ് കോണ്‍ഗ്രസിലെത്തിയത്.
ബി.ജെ.പിയില്‍ ചേരുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി കുറച്ചു ദിവസമായി അബ്ദുല്ലക്കുട്ടി ഡല്‍ഹിയില്‍ തമ്പടിച്ചിരിക്കുകയായിരുന്നു. മാധ്യമങ്ങളുടെ പല ചോദ്യങ്ങളില്‍നിന്നും അബ്ദുല്ലക്കുട്ടി ഒഴിഞ്ഞുമാറി. മോദിയുടെയും അമിത്ഷായുടെയും ആശിര്‍വാദത്തോടെയാണ് ബി.ജെ.പിയില്‍ ചേര്‍ന്നതെന്ന് അബ്ദുല്ലക്കുട്ടി പറഞ്ഞു.
നരേന്ദ്ര മോദിയുടെ കൈകളില്‍ ഇന്ത്യയിലെ ന്യൂനപക്ഷ വിഭാഗങ്ങള്‍ സുരക്ഷിതരാണ്. മുസ്ലിംകളും ബി.ജെ.പിയും തമ്മിലുള്ള വിടവ് കുറച്ചുകൊണ്ടുവരാന്‍ ആത്മാര്‍ഥമായി പ്രവര്‍ത്തിക്കും. തന്നെ കോണ്‍ഗ്രസും സി.പി.എമ്മും പാര്‍ട്ടിയില്‍നിന്നാണ് പുറത്താക്കിയത്. അവര്‍ക്ക് എന്നെ ജനമനസില്‍നിന്ന് പുറത്താക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."