HOME
DETAILS
MAL
കാവിലുംപാറ പഞ്ചായത്ത് ഓഫിസിലെ തീപിടിത്തം; സമഗ്ര അന്വേഷണം നടത്തണമെന്ന് കോണ്‍ഗ്രസ്
backup
September 23 2018 | 07:09 AM
കുറ്റ്യാടി: കാവിലുംപാറ പഞ്ചായത്ത് ഓഫിസിലെ റെക്കോര്‍ഡ് മുറിയിലുണ്ടായ തീപിടിത്തം സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പഞ്ചായത്ത് ഓഫിസിന് മുന്പില് നടത്തിയ ധര്‍ണയിലൂടെ ആവശ്യപ്പെട്ടു.
ചുരം റോഡില്‍ മാലിന്യ നിക്ഷേപത്തിനെതിരേ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കുക, തെരുവ് വിളക്കുകള്‍ പ്രവര്‍ത്തന ക്ഷമമാക്കണമെന്നും ആവശ്യപ്പെട്ടു.
ധര്‍ണ കെ.പി.സി.സി നിര്‍വാഹക സമിതി അംഗം കെ.പി രാജന് ഉദ്ഘാടനം ചെയ്തു. വി.പി സുരേഷ് അധ്യക്ഷനായി. കെ.സി ബാലകൃഷ്ണന്, പാലോറ കുമാരന്, പപ്പന് തൊട്ടില്‍പ്പാലം, റോണി മാത്യു, ജോസഫ് കാഞ്ഞിരത്തിങ്കല്‍. ബിനില്‍ പി.എസ്, ലിസി ജയിംസ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."