യോഗം ചേര്‍ന്നു
വടകര: കഴിഞ്ഞദിവസങ്ങളില്‍ മടപ്പള്ളി ഗവ.കോളജിനകത്തും പുറത്തും നടന്ന സംഘര്‍ഷങ്ങളുടെ പാശ്ചാത്തലത്തില്‍ പ്രദേശത്തെ സി.പി.എം ഒഴികെയുളള രാഷ്ട്രീയ കക്ഷികളുടെയും,നാട്ടുകാരുടെയും നേതൃത്വത്തില്‍ യോഗം ചേര്‍ന്നു.
കോളജിലും പുറത്തും സമാധാന അന്തരീക്ഷം നിലനിര്‍ത്താനാവശ്യമായ നടപടി സ്വീകരിക്കാനാണ് യോഗം ചേര്‍ന്നത്. കേരളത്തിലെ മറ്റ് കോളജുകളില്‍നിന്ന് വ്യത്യസ്ഥമായി രാത്രികാലങ്ങളിലും ഒഴിവ് ദിവസങ്ങളിലും പുറത്തു നിന്നുള്ളവരോടൊപ്പം വിദ്യാര്‍ഥികള്‍ കോളജ് കാംപസില്‍ തമ്പടിക്കുന്നത് ഒഴിവാക്കുക ,മാരക ആയുധങ്ങള്‍ ഉപയോഗിച്ച് അക്രമം നടത്തിയ കോളജിലെ ക്രിമിനലുകള്‍ക്കെതിരേ നടപടി സ്വീകരിക്കുക, പൊലിസ് നടപടി കാര്യക്ഷമമാക്കുക ,രാഷ്ട്രീയ വൈര്യം കാരണമുള്ള സംഘര്‍ഷം ഒഴിവാക്കുക തുടങ്ങിയ തീരുമാനങ്ങള്‍ നടപ്പാക്കാന്‍ കമ്മിറ്റി ശക്തമാക്കും.
സി.പി.എം നേതൃത്വം യോഗത്തില്‍ നിന്ന് വിട്ടുനിന്നെങ്കിലും അനുഭാവികള്‍ പങ്കെടുത്തു . യോഗത്തില്‍ അഡ്വ. അനില്‍ കുമാര്‍ അധ്യക്ഷനായി . അഡ്വ. എം. രാജേഷ് ,സി.കെ.വിശ്വനാഥന് , കെ.ചന്ദ്രന്,കെ. കലാജിത്ത്,കെ. കുമാരന്, പ്രദീപ്കുമാര്‍ പുത്തലത്ത്,ഫസല്‍തങ്ങള്‍,സുനില്‍ മടപ്പള്ളി, അനില്‍ കുമാര്‍ കക്കാട്ട് ,മനോജന് ഗുരുതമ ,ദിലീപ് സംസാരിച്ചു.
അക്രമത്തിനിരയായ പ്രദേശവാസിയായ മനോജിനെ നിരവധി പേര് സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."