വാനാക്രൈ ആക്രമണം: ഐ.ടി ആക്ട് പ്രകാരം അന്വേഷണം ആരംഭിച്ചു
തിരുവനന്തപുരം: വാനാക്രൈ വൈറസ് ആക്രമണത്തില്‍ ഐ.ടി ആക്ട് പ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി മന്ത്രി എ.കെ ബാലന്‍ നിയമസഭയെ അറിയിച്ചു. വൈറസ് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സൈബര്‍ സുരക്ഷ ശക്തിപ്പെടുത്തുന്നതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി പി. ഉബൈദുല്ലയുടെ ശ്രദ്ധക്ഷണിക്കലിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. വാനാക്രൈ ആക്രമണത്തെ ഗൗരവത്തിലാണ് സര്‍ക്കാര്‍ കാണുന്നത്.
150 രാജ്യങ്ങളിലായി രണ്ടു ലക്ഷത്തോളം കംപ്യൂട്ടറുകളേയാണ് വൈറസ് ആക്രമിച്ചത്. ആറു പഞ്ചായത്തുകളാണ് ഈ ആക്രമണത്തിന് ഇരയായത്.
അന്താരാഷ്ട്രതലത്തില്‍ നടന്ന കുറ്റകൃത്യമായതിനാല്‍ കുറ്റവാളികളെ കണ്ടെത്താന്‍ ബുദ്ധിമുട്ടുണ്ട്. സൈബര്‍ സുരക്ഷ ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കും. കംപ്യൂട്ടറുകളുടെ സുരക്ഷ ശക്തമാക്കിയാല്‍ മാത്രമേ വൈറസുകളെ തടയാനാവൂ. കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാര്‍ നടപ്പാക്കിയ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ അധിഷ്ടിതമായ ഐ.ടി നയമാണ് ആക്രമണം സംസ്ഥാനത്തെ വലിയതോതില്‍ ബാധിക്കാതിരിക്കാന്‍ സഹായകമായതെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."