സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികം; ആഘോഷം ഇന്നു മുതല്‍ ജൂണ്‍ അഞ്ചുവരെ
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാംവാര്‍ഷികം ഇന്നുമുതല്‍ ജൂണ്‍ അഞ്ചുവരെ നടക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയുടെ ഒന്നാം വാര്‍ഷികാഘോഷങ്ങള്‍ വിവിധ പരിപാടികളോടെ സംസ്ഥാനമാകെ സംഘടിപ്പിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഔപചാരിക ഉദ്ഘാടനം 25 ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. വൈകിട്ട് 5.30ന് നടക്കുന്ന ചടങ്ങില്‍ മന്ത്രി ഇ. ചന്ദ്രശേഖരന്‍ അധ്യക്ഷനാകും.
മന്ത്രിമാര്‍, സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ അതിഥികളാകുന്ന ചടങ്ങില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ വിവിധ മേഖലകളില്‍ നിന്നുള്ള പ്രമുഖര്‍ ആയിരം മണ്‍ചെരാതുകള്‍ തെളിക്കും.
ഇന്നു മുതല്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും ജൂണ്‍ അഞ്ചുവരെ നടക്കും. റാന്നി സിവില്‍ സ്‌റ്റേഷന്‍ മന്ദിരത്തിന്റെ ഉദ്ഘാടനം, കട്ടപ്പനയില്‍ പട്ടയവിതരണ മേള, കാരാപ്പുഴ ടൂറിസം പദ്ധതി, വ്യവസായ, വിദ്യാഭ്യാസ വകുപ്പുകളുടെ കൈത്തറി യൂനിഫോം വിതരണം, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ഭരണനേട്ടങ്ങളുടെ പ്രദര്‍ശനം, മാധ്യമരംഗത്തെ പ്രമുഖരെ പങ്കെടുപ്പിച്ച് 'റെസ്‌പോണ്‍സിബിള്‍ മീഡിയ'മാധ്യമ സെമിനാര്‍ എന്നിവ ഓരോ ദിവസങ്ങളിലായി നടക്കും.
23ന് വൈകിട്ട് അഞ്ചിന് കൊല്ലം പുനലൂരില്‍ ലൈഫ് മിഷന്റെ ഭാഗമായ ഫ്‌ളാറ്റുകളുടെ തറക്കല്ലിടല്‍ മുഖ്യമന്ത്രി നിര്‍വഹിക്കും. തുടര്‍ന്ന് 24 മുതല്‍'വഴികാട്ടുന്ന കേരളം' തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ 'ആര്‍ദ്രം' പരിപാടിയുടെ ഭാഗമായ ഒ.പി നവീകരണ പദ്ധതിയുടെ ഉദ്ഘാടനം, മത്സ്യോത്സവം സംഘടിപ്പിച്ചിട്ടുണ്ട്.
27ന് വൈകിട്ട് നാലിന് തിരുവനന്തപുരം തൈക്കാട് ഗവ. ഗസ്റ്റ് ഹൗസില്‍ പ്രധാന മാധ്യമങ്ങളുടെ പത്രാധിപന്‍മാരുമായുള്ള മുഖ്യമന്ത്രിയുടെ 'എഡിറ്റേഴ്‌സ് മീറ്റ്'നടക്കും. 28ന് രാവിലെ10ന് തൃശൂരില്‍ മന്ത്രി എ.സി മൊയ്തീന്‍ 'ഓപ്പറേഷന്‍ ഒളിംപ്യ'പദ്ധതി ഉദ്ഘാടനം ചെയ്യും.
തൃശൂരില്‍ ചിത്രകലാപ്രദര്‍ശനവും കരകൗശല മേളയും, ആലപ്പുഴയില്‍ കുടുംബശ്രീ വാര്‍ഷികം, ആറന്‍മുളയില്‍ വരട്ടാര്‍ പുനരുജ്ജീവന പദ്ധതി, തുഞ്ചന്‍പറമ്പില്‍ സാംസ്‌കാരിക കൂട്ടായ്മയും ടൂറിസം പദ്ധതി ശിലാസ്ഥാപനം, കോഴിക്കോട് തിരുവങ്ങൂര്‍ കാലിത്തീറ്റ ഫാക്ടറി കമ്മിഷനിങ്, കോഴിക്കോട് സൈബര്‍ പാര്‍ക്ക് ഉദ്ഘാടനം, സമ്പൂര്‍ണ വൈദ്യുതീകരണ പ്രഖ്യാപനം തുടങ്ങി മെയ് അഞ്ച് വരെ വിവിധ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. സമാപന ദിനമായ ജൂണ്‍ അഞ്ചിന് രാവിലെ 10ന് ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് വൃക്ഷത്തൈ നടീല്‍ ഗവര്‍ണര്‍ പി സദാശിവം ഉദ്ഘാടനം ചെയ്യും.
അന്നു രാവിലെ 10ന് കോഴിക്കോട് നടക്കാവ് സ്‌കൂളില്‍ 'നന്മമരം വിതരണം'മന്ത്രി സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. വൈകിട്ട് അഞ്ചിന് കണ്ണൂരില്‍ പാഠപുസ്തക വിതരണോദ്ഘാടനവും അദ്ദേഹം നിര്‍വഹിക്കും.
വൈകിട്ട് ആറുമണിക്ക് കോഴിക്കോട് ബീച്ചില്‍ സമാപനസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന്, സംഗീതസന്ധ്യ അരങ്ങേറും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."