HOME
DETAILS
MAL
വിദ്വേഷ പ്രചാരണം: കങ്കണയ്ക്കും സഹോദരിക്കും സമന്‍സ്
backup
November 18 2020 | 10:11 AM
മുംബൈ: സാമൂഹിക മാധ്യമങ്ങളില്‍ വിദ്വേഷ പ്രചാരണം നടത്തിയ കേസില്‍ സിനിമാ നടി കങ്കണയ്ക്കും സഹോദരി രങ്കോലി ചാന്ദെലിനും മുംബൈ പെലിസ് വീണ്ടും സമന്‍സ് അയച്ചു. വവംബര്‍ 23ന് ഹാജറാവണമെന്നാണ് ഇരുവരോടും പൊലിസ് ആവശ്യപ്പെട്ടിരുക്കുന്നത്.
ഇരുവരും സാമൂഹിക മാധ്യമങ്ങളിലൂടെ മതസ്പര്‍ദ വളര്‍ത്തുന്ന പ്രചാരണങ്ങള്‍ നടത്തിയെന്നാണ് കേസ്. ഇതേ കേസില്‍ നേരത്തെ ഇരുവരോടും ഒക്ടോബര്‍ 27ന് ഹാജറാവാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ഹാജറായിരുന്നില്ല. പിന്നീട് ഈ മാസം ഒമ്പതിനു 10നും ഹജറാവാന് ആവശ്യപ്പെട്ടിരുന്നെങ്കിലും ഹാജറായിരുന്നില്ല. ഇരുവരും സാമൂഹിക മാധ്യമങ്ങളില്‍ നടത്തിയ പ്രചാണരണത്തിനെതിരേ മുംബൈ പൊലിസില്‍ നിരവധി പരാതികള്‍ ലഭിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."