മൊഫ്യൂസ്യല്‍ ബസ്സ്റ്റാന്റ് പരിസരത്ത് നിര്‍ത്തിയിട്ട ബൈക്ക് മോഷ്ടിച്ചു
കോഴിക്കോട്: മൊഫ്യൂസ്യല്‍ ബസ്സ്റ്റാന്റിന് സമീപത്തെ കാഞ്ചാസ് കെട്ടിടത്തിന്റെ പാര്‍ക്കിങ് ഏരിയയില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്ക് സുരക്ഷാ ജീവനക്കാരന്റെ കണ്ണുവെട്ടിച്ച് മോഷ്ടിച്ചു.
ബുധനാഴ്ച വൈകിട്ട് മൂന്നോടെ നടന്ന സംഭവത്തില്‍ പ്രതിയായ യുവാവിന്റെ സി.സി.ടി.വിയില്‍ പതിഞ്ഞ ദൃശ്യം കസബ പൊലിസ് പുറത്തുവിട്ടു. വെള്ള ഷര്‍ട്ടും, ക്രീം കളര്‍ പാന്റും, കറുപ്പും വെള്ളയും കലര്‍ന്ന ഷൂവും ധരിച്ച 35 വയസ് പ്രായം തോന്നിക്കുന്ന യുവാവാണ് ബൈക്ക് അപഹരിച്ചത്. പാര്‍ക്കിങ് ഏരിയയില്‍ നിര്‍ത്തിയിട്ടിരുന്ന കറുത്ത ഹീറോ ഹോണ്ട സ്‌പ്ലെന്‍ഡര്‍ ബൈക്കുമായി യുവാവ് കടന്നുകളയുന്ന ദൃശ്യം സി.സി.ടി.വിയില്‍ പതിഞ്ഞിട്ടുണ്ട്. സമീപത്തെ ഒരു ബൈക്കിന് മുകളിലുണ്ടായിരുന്ന ഹെല്‍മറ്റ് തലയിലെടുത്ത് ധരിച്ച ശേഷം കെഎല്‍ 11 എസ് 2145 നമ്പര്‍ ബൈക്കുമായി മുങ്ങുകയായിരുന്നു. ബൈക്ക് മോഷ്ടാവിനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ കസബ പൊലിസ് സ്റ്റേഷനില്‍ വിവരമറിയിക്കണമെന്ന് എസ്.ഐ വി. സിജിത്ത് അറിയിച്ചു. ഫോണ്‍: 0495 -2722286, 9497980710.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."