ജയിലുകൡ വേണ്ടത് ആധുനിക ജാമര്‍
കണ്ണൂര്‍: ജയിലുകളില്‍ ജാമര്‍ സ്ഥാപിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിനു മറുപടിയായി ജയില്‍ അധികൃതര്‍ ആവശ്യപ്പെടുന്നത് ആധുനിക സംവിധാനമുള്ള ജാമര്‍. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ 12 വര്‍ഷം മുന്‍പ് ജയില്‍വകുപ്പ് മുന്‍കൈയെടുത്ത് സ്ഥാപിച്ച മൊബൈല്‍ ജാമര്‍ തടവുകാര്‍ തകരാറിലാക്കിയതിന്റെ പശ്ചാത്തലത്തിലാണ് ഇങ്ങനെയൊരു ആവശ്യം. പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണിലെ സാങ്കേതിക വിദഗ്ധര്‍ സ്ഥാപിച്ച ജാമര്‍ ഉപ്പു നിറച്ചായിരുന്നു അന്നു തടവുകാര്‍ നശിപ്പിച്ചതെന്നു ജയില്‍അധികൃതര്‍ തന്നെ രഹസ്യമായി സമ്മതിക്കുന്നു. കൂടുതല്‍ സാങ്കേതിക മികവുള്ള ജാമര്‍ സ്ഥാപിച്ചാല്‍ മാത്രമേ രക്ഷയുള്ളൂവെന്ന സ്ഥിതിയാണിപ്പോള്‍.
2007ലാണ് ജയിലില്‍ ജാമര്‍ സ്ഥാപിച്ചത്. 20 ലക്ഷം രൂപ ചെലവിട്ട് സ്ഥാപിച്ച ജാമര്‍ പ്രവര്‍ത്തിച്ചത് വെറും മാസങ്ങള്‍ മാത്രം. സ്ഥാപിച്ച ഉടനെ സംവിധാനം നശിപ്പിക്കാനുള്ള എല്ലാ ശ്രമങ്ങളും രാഷ്ട്രീയ തടവുകാരുടെ ഭാഗത്തുനിന്നുണ്ടായിരുന്നു. ടവറിനു സമീപം സ്ഥാപിച്ച ജാമറിന്റെ കേബിളുകള്‍ വിവിധ ബ്ലോക്കുകള്‍ വഴിയാണു സ്ഥാപിച്ചത്. ഇതു മുറിക്കാനാണ് ആദ്യം തടവുകാര്‍ ശ്രമിച്ചത്.
കേബിളുകള്‍ ഘടിപ്പിച്ചതോടെ തടവുകാര്‍ പുതിയതന്ത്രം പ്രയോഗിച്ചു. ജാമറിന്റെ പ്രധാന യന്ത്രഭാഗങ്ങള്‍ മണ്ണിനടിയിലായിരുന്നു. ഇതു നശിപ്പിച്ചാല്‍ ജാമര്‍ തകരാറിലാക്കാന്‍ കഴിയുമെന്നു മനസിലാക്കി.
ഉപ്പിട്ട് ജാമര്‍ തകരാറിലാക്കാനുള്ള ശ്രമം നടന്നു. അങ്ങനെ ദിവസങ്ങള്‍ എടുത്ത് ഭക്ഷണത്തിനൊപ്പം കിട്ടുന്ന ഉപ്പ് ശേഖരിച്ചു മണ്ണിനടിയിലെ യന്ത്രഭാഗങ്ങള്‍ നശിപ്പിക്കുകയായിരുന്നു. സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞ ദിവസംമുതല്‍ നടന്നുവരുന്ന പരിശോധനയില്‍ തടവുകാരില്‍ നിന്നു സ്മാര്‍ട്ട് ഫോണുകള്‍ വരെ ലഭിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."