പാചകത്തൊഴിലാളികള്‍ നിയമസഭാ മാര്‍ച്ച് നടത്തി
തിരുവനന്തപുരം: കൂലി വര്‍ധന ആവശ്യപ്പെട്ട് സ്കൂള്‍ പാചക തൊഴിലാളി യൂനിയന്റെ (എ.ഐ.ടി.യു.സി) ആഭിമുഖ്യത്തില്‍ നിയമസഭാ മാര്‍ച്ച് നടത്തി. എ.ഐ.ടി.യു.സി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി രാജേന്ദ്രന് ഉദ്ഘാടനം ചെയ്തു.
സംസ്ഥാനത്തെ സ്കൂള്‍ പാചക തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത ആനുകൂല്യങ്ങള്‍ നല്‍കികൊണ്ട് സര്‍ക്കാര്‍ തിരുത്തല്‍ ആരംഭിക്കട്ടെയെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് കെ.പി രാജേന്ദ്രന് പറഞ്ഞു. ബജറ്റ് പ്രഖ്യാപനം നടപ്പിലാക്കേണ്ടത് സര്‍ക്കാരിന്റെ ഭരണഘടനാപരമായ ബാധ്യതയാണെന്നും അദേഹം പറഞ്ഞു.
യൂനിയന്‍ സംസ്ഥാന കമ്മിറ്റി അംഗം ആലീസ് തങ്കച്ചന് അധ്യക്ഷത വഹിച്ചു. എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി എലിസബത്ത് അസ്സീസി, യൂനിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.ജി. മോഹനന്, തോമസ് മുണ്ടപ്പള്ളി, വി.കെ.ലതിക, പി.എസ്.നായിഡു, സുരേഷ് സൂര്യമംഗലം പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."