HOME
DETAILS

തിരൂരിലെ സ്‌റ്റേഡിയം വിവാദം എംഎല്‍എയും നഗരസഭയും നേര്‍ക്കുനേര്‍

  
backup
July 28 2016 | 00:07 AM

%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%82%e0%b4%b0%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%b8%e0%b5%8d%e2%80%8c%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%87%e0%b4%a1%e0%b4%bf%e0%b4%af%e0%b4%82-%e0%b4%b5%e0%b4%bf%e0%b4%b5

തിരൂര്‍: രാജീവ്ഗാന്ധി സ്മാരക സ്റ്റേഡിയം ഏറ്റെടുത്തു സംരക്ഷിക്കാന്‍ തയാറാകണമെന്ന സി.മമ്മൂട്ടി എംഎല്‍എയുടെ ആവശ്യത്തെ പാടെ നിരാകരിച്ചു തിരൂര്‍ നഗരസഭ. സ്റ്റേഡിയത്തിന്റെ നിര്‍മാണത്തിലെ അപാകത പരിഹരിക്കാത്തതിനാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ ഏറ്റെടുക്കാനാകില്ലെന്നും നഗരസഭക്കെതിരായ ആരോപണങ്ങല്‍ രാഷ്ട്രീയപരമാണെന്നും അഡ്വ. എസ്. ഗിരീഷ് വ്യക്തമാക്കി. എന്നാല്‍ സ്റ്റേഡിയത്തിന്റെ നിലവിലെ സ്ഥിതി ദയനീയമാണെന്നും കായികപ്രേമികള്‍ക്കു വേണ്ടി നഗരസഭ സ്റ്റേഡിയം ഏറ്റെടുക്കണമെന്നും സി. മമ്മുട്ടി എംഎല്‍എ ആവശ്യപ്പെട്ടു.
നിലവിലെ സാഹചര്യം നഗരസഭ ചര്‍ച്ച ചെയ്തിട്ടില്ല. കത്തു നല്‍കിയിട്ടില്ല. പ്രതിസന്ധിയില്‍ ഇടപെടാന്‍ അഭ്യര്‍ഥിച്ചിട്ടില്ലെന്നും എംഎല്‍എ പറഞ്ഞു. സ്റ്റേഡിയം വിഷയത്തില്‍ പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ടു മുഖ്യമന്ത്രിക്ക് കത്തു നല്‍കിയതായി എംഎല്‍എ വ്യക്തമാക്കി. സ്റ്റേഡിയം ഏറ്റെടുത്തു പരിശോധിച്ചാല്‍ മാത്രമേ ക്രമക്കേടു നടന്നിട്ടുണ്ടെങ്കില്‍ അതു വ്യക്തമാകുകയുള്ളൂ. വ്യവസായ വകുപ്പിനു കീഴിലുള്ള സില്‍ക്കാണു സ്റ്റേഡിയം നവീകരണ പ്രവൃത്തി നടത്തിയത്. എന്നാല്‍ വിഷയം വ്യവസായ മന്ത്രിക്കു മുമ്പിലോ വകുപ്പു സെക്രട്ടറിക്കു മുമ്പിലോ  ഇതുവരെ നഗരസഭ  റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എല്ലാം രാഷ്ട്രീയമായി കാണുന്നതു ശരിയല്ലെന്നും വേണമെങ്കില്‍ പ്രശ്‌നത്തില്‍ നഗരസഭയുമായി തുറന്ന സംവാദത്തിനു തയാറാണെന്നും എംഎല്‍എ വ്യക്തമാക്കി.
 കായിക പ്രേമികളെയും ജനങ്ങളെയും വിചാരിച്ചെങ്കിലും നഗരസഭ സ്റ്റേഡിയം നശിപ്പിക്കരുതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ കരാര്‍ പ്രവൃത്തി പൂര്‍ത്തിയാക്കിയിട്ടില്ലെന്നും അശാസ്ത്രീയമായാണു നിര്‍മാണം നടത്തിയിട്ടുള്ളതെന്നും പറഞ്ഞ  ചെയര്‍മാന്‍ ഇക്കാര്യത്തില്‍ യാതൊരുവിധ വിട്ടുവീഴ്ചയ്ക്കും നഗരസഭ തയാറല്ലെന്നു വ്യക്തമാക്കി. സിന്തറ്റിക് ട്രാക്ക് തകരുന്നതും പുല്‍മൈതാനത്തു വെള്ളം കെട്ടിക്കിടക്കുന്നതും അശാസ്ത്രീയ നിര്‍മാണം കൊണ്ടാണെന്നും അദ്ദേഹം ആരോപിച്ചു. രാഷ്ട്രീയപരമായ ഇടപെടലും വിവാദവും നഗരസഭയെ ബാധിക്കില്ലെന്നും ചെയര്‍മാന്‍ കൂട്ടിച്ചേര്‍ത്തു. നവീകരണത്തിനു നഗരസഭക്ക് താല്‍പര്യമില്ലായിരുന്നുവെങ്കില്‍ പ്രവൃത്തി സമയത്തു നല്‍കിയ സ്റ്റോപ്പ് മെമ്മോ പിന്‍വലിക്കരുതായിരുന്നു. നവീകരണത്തിനു നാലരക്കോടി രൂപ നശിപ്പിക്കേണ്ടതില്ലായിരുന്നുവെന്നും എംഎല്‍എയും പ്രതികരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്രാഈലിന് മാരക പ്രഹരമേൽപിച്ച് ഹിസ്ബുല്ല , റോക്കറ്റാക്രമണത്തിൽ ഏഴ് ഇസ്രാഈലികൾ കൊല്ലപ്പെട്ടു

International
  •  a month ago
No Image

കുഴല്‍പ്പണം ആറു ചാക്കില്‍ എത്തിച്ചു; ധര്‍മ്മരാജന് മുറി ഏര്‍പ്പെടുത്തി: കൊടകര ഹവാല കേസില്‍ പുതിയ വെളിപ്പെടുത്തലുകള്‍

Kerala
  •  a month ago
No Image

സമസ്തയെ ദുര്‍ബലപ്പെടുത്താന്‍ അനുവദിക്കില്ല.

Kerala
  •  a month ago
No Image

ഒഴിഞ്ഞു പോകാന്‍ നിര്‍ദ്ദേശം പിന്നാലെ തീവര്‍ഷം; ദക്ഷിണ ലബനാനില്‍ ആക്രമണം അഴിച്ചുവിട്ട് ഇസ്‌റാഈല്‍

International
  •  a month ago
No Image

ദീപാവലിനാളിൽ പുകമൂടി ഡൽഹി

National
  •  a month ago
No Image

മുനമ്പം വഖഫ് ഭൂമി വിഷയം സര്‍ക്കാര്‍ ഇടപെട്ട് പരിഹരിക്കണം- പി.കെ കുഞ്ഞാലിക്കുട്ടി

Kerala
  •  a month ago
No Image

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴക്ക് സാധ്യത

Weather
  •  a month ago
No Image

'ഇന്ത്യ ഒരു രാജ്യം ഒരു മതേതര സിവില്‍ കോഡ്' രീതിയിലേക്ക്' പ്രധാനമന്ത്രി

National
  •  a month ago
No Image

'തന്തക്ക് പറഞ്ഞാല്‍ അതിനപ്പുറത്തെ തന്തക്കാണ് പറയേണ്ടത്, അത് ഞാന്‍ പറയുന്നില്ല' സുരേഷ് ഗോപിക്ക് എം.വി ഗോവിന്ദന്റെ മറുപടി

Kerala
  •  a month ago
No Image

ഇന്ദിരാ ഗാന്ധി: ഇന്ത്യയുടെ ഉരുക്ക് വനിത 

National
  •  a month ago