HOME
DETAILS
MAL
ഇബ്റാഹിം കുഞ്ഞ് റിമാന്‍ഡില്‍; ആശുപത്രിയില്‍ തന്നെ തുടരും
backup
November 18 2020 | 13:11 PM
കൊച്ചി: പാലാരിവട്ടം പാലം കേസില്‍ വിജിലന്‍സ് അറസ്റ്റ് ചെയ്ത മുന്‍മന്ത്രി വി.കെ ഇബ്റാഹിം കുഞ്ഞ് എം.എല്‍.എയെ റിമാന്‍ഡ് ചെയ്തു. 14 ദിവസത്തേക്കാണ് മൂവാറ്റുപുഴ വിജിലന്‍സ് കോടതി റിമാന്‍ഡ് ചെയ്തത്.
ഇബ്രാഹിം കുഞ്ഞ് ചികിത്സയില്‍ കഴിയുന്ന ആശുപത്രിയിലെത്തിയാണ് ജഡ്ജി ജോബിന് സെബാസ്റ്റിയന് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്.
ഡോക്ടര്‍മാരുടെ നിര്‍ദേശമുള്ളതിനാല്‍ ഇബ്റാഹിം കുഞ്ഞ് ആശുപത്രിയില്‍ തന്നെ തുടരും. അദ്ദേഹം നല്കിയ ജാമ്യാപേക്ഷ നാളെ കോടതി പരിഗണിക്കും. വിജിലന്‍സിന്റെ കസ്റ്റഡി അപേക്ഷയും നാളെയാണ് മൂവാറ്റുപുഴ വിജിലല്‍സ് കോടതി പരിഗണിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."