കെജ്‌രിവാളിന് ഹവാലാ ബന്ധം; ഗുരുതര ആരോപണങ്ങളുമായി വീണ്ടും കപില്‍ മിശ്ര
ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടിക്കും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനുമെതിരേ ഗുരുതരമായ സാമ്പത്തിക ആരോപണങ്ങളുമായി വീണ്ടും മുന്‍ മന്ത്രി കപില്‍ മിശ്ര. വന്‍കിട ഹവാലാ സംഘങ്ങളുമായി പാര്‍ട്ടിക്കും കെജ്‌രിവാളിനും ബന്ധമുണ്ടെന്നാണ് പുതിയ ആരോപണം.
കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തില്‍ പവര്‍ പോയിന്റ് ഉപയോഗിച്ചാണ് മിശ്ര ആരോപണങ്ങള്‍ അവതരിപ്പിച്ചത്. സംശയാസ്പദമായ കമ്പനികളില്‍നിന്ന് പാര്‍ട്ടി ഫണ്ട് സ്വീകരിച്ചതായി മിശ്ര ആരോപിച്ചു. ബാങ്ക്-നികുതി കുടിശ്ശികയുള്ള മുകേഷ് കുമാര്‍ എന്ന വ്യവസായിയില്‍നിന്ന് എ.എ.പി രണ്ട് കോടി രൂപ സ്വീകരിച്ചതായാണ് ആരോപണം. ഹവാലാ ഇടപാടുകള്‍ക്ക് തടസമാകുമെന്ന് പേടിച്ചിട്ടാണ് കെജ്‌രിവാള്‍ നോട്ടുനിരോധനത്തെ എതിര്‍ത്തിരുന്നതെന്നും മിശ്ര കുറ്റപ്പെടുത്തി.
അതിനിടെ, അഴിമതി ആരോപണത്തെ തുടര്‍ന്ന് ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന്‍ കപില്‍ മിശ്രക്കെതിരേ തീസ് ഹസാരി കോടതിയില്‍ മാനഷ്ടക്കേസ് ഫയല്‍ ചെയ്തു. മിശ്രയോടൊപ്പം ആരോപണങ്ങളുമായി രംഗത്തെത്തിയ എം.എല്‍.എ മഞ്ജിദാര്‍ സിര്‍സക്കെതിരേയും കേസ് കൊടുത്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."