ജില്ലാ ബാങ്ക് ലാഭവിഹിതത്തിലെ 7.83 കോടി ദുരിതാശ്വാസ ഫണ്ടിലേക്ക്
കോഴിക്കോട്: ജില്ലാ സഹകരണ ബാങ്കിന്റെ 2017-18 ലെ അറ്റ ലാഭത്തില്‍ നിന്ന് അംഗ സംഘങ്ങള്‍ക്ക് ലാഭവിഹിതമായി 17 ശതമാനം അനുവദിക്കാന്‍ ജില്ലാ ബാങ്ക് വാര്‍ഷിക പൊതുയോഗം തീരുമാനിച്ചു.
101 വര്‍ഷത്തെ പ്രവര്‍ത്തന ചരിത്രത്തില്‍ ഏറ്റവും ഉയര്‍ന്ന ലാഭവിഹിതമാണിത്. ഇത്തവണത്തെ ലാഭവിഹിതത്തില്‍ നിന്ന് ഏഴു ശതമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കും. 7.83 കോടി രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് കൈമാറുക. ഇ.വി കുമാരന് മേമ്മോറിയല്‍ ഓഡിറ്റോറിയത്തില്‍ നടന്ന വാര്‍ഷിക പൊതു യോഗത്തില്‍ സഹകരണ സംഘം ജോയിന്റ് റജിസ്ട്രാറും ബാങ്ക് അഡ്മിനിസ്ട്രേറ്ററുമായ കെ. ഉദയഭാനു അധ്യക്ഷനായി.
എം. മെഹബൂബ്, എന്‍. സുബ്രഹ്മണ്യന്, അഡ്വ. ജി.സി പ്രശാന്ത് കുമാര്‍, വി.പി കുഞ്ഞികൃഷ്ണന്, പുനത്തില്‍ ഗോപാലന് മാസ്റ്റര്‍, വിജയന് പി. മേനോന്, മധുസൂദനന് ഒളവണ്ണ, ദിനേശന്, കെ. ശ്രീധരന് മേപ്പയൂര്‍, കെ.എം ബഷീര്‍, മുഹമ്മദ് ബക്കളത്ത് സംസാരിച്ചു. ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ കെ.പി അജയകുമാര്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു. ജനറല്‍ മാനേജര്‍ സി. അബ്ദുല്‍ മുജീബ് സ്വാഗതവും ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ പി.കെ ശിവപ്രകാശ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."