കുട്ടിക്കളിയല്ല ഇവര്‍ക്ക് കളിപ്പാട്ട നിര്‍മാണം
വടകര: കുട്ടികളാണെങ്കിലും അല്‍ഫാസിനും സിനാനും കളിപ്പാട്ട നിര്‍മാണം കുട്ടിക്കളിയല്ല. രണ്ടു പേര്‍ക്കും പ്രിയം വാഹനങ്ങളും. ഒറിജിനലിനെ വെല്ലുന്ന കൊച്ചു ബസുകളും ലോറികളുമാണ് ഇവരുടെ കരവിരുതില്‍ ഒരുങ്ങുന്നത്. കുന്ദമംഗലം പിലാശ്ശേരി കാക്കാട് വീട്ടില്‍ മൂസ്സക്കോയ (കോയ) - മൈമൂന ദമ്പതികളുടെ രണ്ടു മക്കളായ അല്‍ഫാസും സിനാനുമാണ് കളിപ്പാട്ട നിര്‍മാണത്തില്‍ കൗതുകമാകുന്നത്.
പല വാഹനങ്ങളുടേയും മാതൃകകള്‍ ഒറിജിനലിനെ വെല്ലും വിതത്തില്‍ അവര്‍ നിര്‍മിച്ചെടുത്തു. കളിപ്പാട്ടമെന്ന നിലയില്‍ വെറുതെ ഒരു വികൃതി കാണിച്ചു തുടങ്ങിയതാണെങ്കിലും പിന്നീട് കാര്യമായി. പത്താം ക്ലാസില്‍ പഠിക്കുന്ന സിനാന്‍ കൊച്ചു ലോറികള്‍ നിര്‍മിച്ചപ്പോള്‍ ആവേശംമൂത്ത സഹോദരന്‍ അല്‍ഫാസ് തിരഞ്ഞെടുത്തത് കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ഫാസ്റ്റ് ബസ് രൂപപെടുത്താനാണ്. പരസ്പരം രണ്ടുപേരും ചെറിയൊരു മത്സരമെന്ന നിലയില്‍ തുടങ്ങി പിന്നീട് വളരെ സജീവമായും സൂക്ഷ്മമായും നിര്‍മാണം തുടര്‍ന്നു. അല്‍ഫാസ് ബസിന്റെ ഭാഗങ്ങള്‍ അതീവ ജാഗ്രതയോടെ നിര്‍മിച്ചപ്പോള്‍ അത് ഒറിജിനല്‍ പോലെയായി മാറി. പുറം ഭാഗം മാത്രമല്ല ഉള്‍ഭാഗത്തിലുമുണ്ട് പൂര്‍ണത.
ഒരു സൂപ്പര്‍ഫാസ്റ്റ് ബസില്‍ ഒറ്റ നോട്ടത്തില്‍ നാം കാണുമ്പോള്‍ എന്തെല്ലാമുണ്ടോ അതെല്ലാം മികവുറ്റ രീതിയില്‍ തന്നെ ഈ കൊച്ചു ബസിലുമുണ്ട്. ഡ്രൈവിങ് സീറ്റ്, മീറ്ററുകള്‍, ഗിയര്‍, ബ്രേക്ക്, ക്ലച്ച്, തുടങ്ങിവയെല്ലാം.
കൂടാതെ എന്‍ജിന്‍ ബോക്‌സ്, സീറ്റ്, ഡോര്‍, ഹാന്‍ഡില്‍ എന്നിവയും പത്തരമാറ്റില്‍ തന്നെ. സിനാന്റ കരവിരുതില്‍ മൂന്ന് ലോറികള്‍ രൂപം കൊണ്ടപ്പോള്‍ അല്‍ഫാസിന്റെ വകയായി ബസും തയാറായി. ഒന്നിച്ചുവച്ചാല്‍ ശരിക്കും വാഹനങ്ങള്‍ റോഡില്‍ പാര്‍ക്ക് ചെയ്ത പോലെ. ബസ് യാത്രക്ക് തയാറായി നില്‍ക്കുന്നത് ആരെയും അമ്പരപ്പിക്കും. നിര്‍മാണച്ചെലവ് അധികമൊന്നുമില്ലെങ്കിലും പണി പൂര്‍ത്തീകരിക്കാന്‍ ആഴ്ചകള്‍ വേണ്ടിവന്നുവെന്ന് ഇവര്‍ പറയുന്നു.
മരം, ടിന്‍ ഷീറ്റ്, ഇരുമ്പ്, പേപ്പര്‍, കാര്‍ഡ് ബോര്‍ഡ്, ഈര്‍ക്കിള്‍, തെര്‍മോകോള്‍, ഫെവിക്കോള്‍, പെയിന്റ്, എന്നിവയാണ് നിര്‍മാണ സാമഗ്രികള്‍. ബസിന് ചെലവായത് ഏകദേശം 200 രൂപയാണ്. ലോറിക്ക് അത്രയും ചെലവ് വന്നിട്ടില്ല ലോറികള്‍ മൂന്ന് മോഡലിലാണ്. അതിലൊന്ന് ടിപ്പര്‍. സൂപ്പര്‍ഫാസ്റ്റ് ശരിക്കും സൂപ്പറായെന്ന് ആരും സാക്ഷ്യപ്പെടുത്തും. കൃത്യമായ പെയ്ന്റിങ് ഏറെ ്രശദ്ധയോടെയാണ് ചെയ്ത് തീര്‍ത്തത്. ഇവരുടെ പിതാവിനും പിതൃസഹോദരനുമെല്ലാം ചെറുപ്രായത്തില്‍ ഇത്തരം നിര്‍മാണ കമ്പം ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."