HOME
DETAILS
MAL
മന്ദംകൊല്ലി ഉപതെരഞ്ഞെടുപ്പിന് ചിത്രമായിട
backup
September 23 2018 | 08:09 AM
സുല്‍ത്താന്‍ ബത്തേരി: എല്‍.ഡി.എഫിനും യു.ഡി.എഫിനും അതിനിര്‍ണായകമായ സുല്‍ത്താന്‍ ബത്തേരി നഗരസഭയിലെ 33ാം ഡിവിഷന് മന്ദംകൊല്ലി ഉപതെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പണം അവസാനിച്ചു.
എല്‍.ഡി.എഫ്, യുഡി.എഫ്, ബി.ജെ.പി സ്ഥാനാര്‍ഥികളടക്കം അഞ്ചുപേരാണ് നാമനിര്‍ദേശം നല്‍കിയിരിക്കുന്നത്.
നാമനിര്‍ദേശ പത്രികസമര്‍പ്പണത്തിന്റെ അവസാനദിവസമായ ഇന്നലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ബബിത സുധീര്‍ പത്രിക സമര്‍പ്പിച്ചു.
ഐ.സി ബാലകൃഷ്ണന് എം.എല്‍.എ അടക്കമുള്ള നേതാക്കളോടും പ്രവര്‍ത്തകരോടുമൊപ്പം പ്രകടനമായെത്തിയാണ് വരണാധികാരി മുമ്പാകെ നാമനിര്‍ദേശം നല്‍കിയത്. നാമനിര്‍ദേശ പത്രികയിന്മേല് സൂഷ്മപരിശോധന നാളെയും പിന്‍വലിക്കല്‍ 26നും നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."