ജിദ്ദ കെഎംസിസി സി.മോയിൻകുട്ടി അനുസ്‌മരണം സംഘടിപ്പിച്ചു
ജിദ്ദ: മുസ്‌ലിം ലീഗ് നേതൃനിരയിലെ ആർജ്ജവത്തിന്റെ പ്രതീകവും തൻന്റേടവും ആരെയും കൂസാത്ത പ്രകൃതവും അനീതിക്കെതിരെ ഏതറ്റം വരെ പോവാൻ ചങ്കൂറ്റവും കരുത്തുമുള്ള നേതാവായിരുന്നു അന്തരിച്ച സി മോയിൻ കുട്ടിയെന്ന് ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി "വീര സ്മരണക്ക് മരണമില്ല" എന്ന ശീർഷകത്തിൽ സംഘടിപ്പിച്ച അനുസ്‌മരണ യോഗം അഭിപ്രായപ്പെട്ടു. നായനാർ മന്ത്രിസഭയുടെ കാലം നാദാപുരം മേഖലയിൽ മാർകിസ്റ്റ് അക്രമം കൊലയും കൊള്ളയും കൊണ്ട് നടത്തിയ നര നായാട്ടിനെതിരെ മുസ്‌ലിം ലീഗ് സംഘടിപ്പിച്ച കോഴിക്കോട് ഡി.ഐ.ജി ഓഫീസ് മാർച്ചിന് നേരെ ബോധപൂർവ്വം എസ്എഫ്ഐ ക്ക് പ്രതിഷേധ പ്രകടനത്തിന് അനുമതി നൽകി പോലീസ് നടത്തിയ അക്രമങ്ങൾക്കിടയിൽ പോലീസ് വലയം തട്ടിമാറ്റി കമ്മീഷണറുടെ മുഖത്തു ചൂണ്ടി ശക്തമായ ഭാഷയിൽ പോലീസ് അക്രമം നിർത്താൻ ആവശ്യപ്പെട്ടു കേരളം മുഴുക്കെ സ്തംഭിപ്പിച്ച പ്രസ്തുത സമരത്തിന് മുമ്പിൽ ഇടതു സർക്കാരിന് മുട്ടുമടക്കേണ്ടി വന്ന സമരത്തിൽ സി. മോയീൻ കുട്ടി സാഹിബ് എന്ന സമുന്നതായ ലീഗ് നേതാവിന്റെ അസാമാന്യമായ ധീരതയും മേധാശക്തിയും പ്രകടമായിരുന്നുവെന്ന് യോഗം അയവിറക്കി.
മിത ഭാഷിയായ, ഏത് വിഷയവും പഠിച്ച് അവതരിപ്പിക്കുന്ന വാഗ്മി, പിതാവിനെ പോലെ ജാതി മത രാഷ്ട്രീയ ഭേദ മന്യേ പൊതു സ്വീകാര്യത നേടിയ ജന നായകൻ, ഏത് സങ്കീർണമായ പ്രശ്‌നവും ആജ്ഞാശക്തിയുള്ള മധ്യസ്ഥത കൊണ്ട് പരിഹരിച്ചിരുന്ന മഹത് വ്യക്തി, നൂറു കണക്കിന് മത സാമൂഹിക ജീവകാരുണ്യ സംഘടനകളുടെയും സ്ഥാപനങ്ങളുടെ നേതൃത്വം നൽകിയിരുന്ന അദ്ദേഹത്തിന്റെ വിയോഗം കനത്ത ശൂന്യതയാണ് സൃഷ്ടിച്ചതെന്നും യോഗം വിലയിരുത്തി.
എ.കെ ബാവയുടെ അധ്യക്ഷതയിൽ ചേർന്ന അനുസ്‌മരണ യോഗം സി.സി. കരീം ഉദ്ഘാടനം ചെയ്തു . അബൂബക്കർ അരിമ്പ്ര അനുസ്‌മരണ പ്രഭാഷണം നടത്തി. വി.പി മുസ്തഫ, സി.കെ.റസാഖ്, മജീദ് പുകയൂർ, സീതി കൊളക്കാടൻ, ഇബ്രാഹിം കൊല്ലി, ഹുസ്സൈൻ കരിങ്കറ സംസാരിച്ചു. വിവിധ ജില്ലാ മണ്ഡലം പഞ്ചായത്ത് ഭാരവാഹികളും സദസ്സിലും ഓൺലൈനിലും പങ്കെടുത്തു. ഇസ്ഹാഖ് പൂണ്ടോളി സ്വാഗതവും, നാസർ മച്ചിങ്ങൽ നന്ദിയും പറഞ്ഞു. സയ്യിദ് ഉബൈദ് തങ്ങൾ അബൂബക്കർ ആലമ്പാടി ഉസ്‌താദ് എന്നിവർ പ്രാർത്ഥനക്ക് നേതൃത്വം നൽകി .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."