കാര്‍ഷിക വായ്പകള്‍ക്കുള്ള മോറട്ടോറിയം നീട്ടണമെന്നാവശ്യം: കൃഷിമന്ത്രി റിസര്‍വ് ബാങ്ക് ഗവര്‍ണറെ നേരില്‍ കാണുന്നു
തിരുവനന്തപുരം: കാര്‍ഷിക വായ്പകള്‍ക്കും കര്‍ഷകരുടെ ഇതര വായ്പകള്‍ക്കുമുള്ള മോറട്ടോറിയം നീട്ടണമെന്നാവശ്യപ്പെട്ട് കൃഷിമന്ത്രി വി.എസ്.സുനില്‍കുമാര്‍ അടുത്തയാഴ്ച റിസര്‍വ് ബാങ്ക് ഗവര്‍ണറെ കാണും. പ്രശ്‌നത്തിന്റെ ഗൗരവം റിസര്‍വ് ബാങ്കിനെ ബോധ്യപ്പെടുത്തുന്നതിനാണ് കൃഷിമന്ത്രി തന്നെ നേരിട്ട് ആര്‍.ബി.ഐ ഗവര്‍ണറെ കാണുന്നത്.
അഡീഷണല്‍ ചീഫ് സെക്രട്ടറി ഡി.കെ.സിങ് ഇതിനായി ആര്‍.ബി.ഐ ഗവര്‍ണര്‍ക്ക് കത്തുനല്‍കി. അടുത്തയാഴ്ച കാണാന്‍ സാധിക്കുമെന്നാണ് ഗവര്‍ണര്‍ ശക്തികാന്ത ദാസിന്റെ ഓഫിസില്‍ നിന്ന് ലഭിച്ച മറുപടി. കൃത്യമായ തീയതി പിന്നീട് അറിയിക്കും. സംസ്ഥാനത്തിന് മാത്രമായി മോറട്ടോറിയം നീട്ടിനല്‍കാനാവില്ലെന്ന നിലപാടാണ് ആര്‍.ബി.ഐക്ക്. ഇതില്‍ മാറ്റം വരുത്തണം എന്ന് അഭ്യര്‍ഥിക്കാനാണ് കൃഷിമന്ത്രി ആര്‍.ബി.ഐ ഗവര്‍ണറെ നേരിട്ട് കാണുന്നത്.
ഇതോടൊപ്പം ഇളവുകള്‍ ആവശ്യപ്പെട്ട് സംസ്ഥാന തല ബാങ്കേഴ്‌സ് സമിതി ഇന്നലെ റിസര്‍വ് ബാങ്കിന് കത്തുനല്‍കി. മൂന്ന് കാര്യങ്ങളാണ് ആര്‍.ബി.ഐക്കുള്ള കത്തില്‍ ബാങ്കേഴ്‌സ് സമിതി അഭ്യര്‍ഥിച്ചിരിക്കുന്നത്. പ്രളയാനന്തരമുള്ള സവിശേഷ സാഹചര്യം പരിഗണിച്ച് വായ്പകളുടെ മോറട്ടോറിയം കാലാവധി ജൂലൈ 31ല്‍ നിന്ന് ഡിസംബര്‍ 31ലേക്ക് നീട്ടുക എന്നും, 90 ദിവസത്തെ വായ്പാതിരിച്ചടവ് മുടങ്ങി എന്‍.പി.എ ആയ വായ്പകള്‍ക്കും മോറട്ടോറിയത്തിന്റെ ആനുകൂല്യം നല്‍കാന്‍ ഇളവ് അനുവദിക്കണമെന്നും, കര്‍ഷകര്‍ക്ക് വായ്പ പുനക്രമീകരിക്കുന്നതിന് വീണ്ടും സമയം അനുവദിക്കണമെന്നുമാണ് സംസ്ഥാന തല ബാങ്കേഴ്‌സ് സമിതി ആവശ്യപ്പെട്ടിരിക്കുന്നത്.
കഴിഞ്ഞ ഡിസംബര്‍ 31ന് വായ്പ പുനക്രമീകരിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചിരുന്നു. ഒന്നേകാല്‍ ലക്ഷത്തോളം കര്‍ഷകര്‍ മാത്രമാണ് വായ്പ പുനക്രമീകരിച്ചത്. ബാക്കിയുള്ള ബഹുഭൂരിപക്ഷം കര്‍ഷകര്‍ക്കും മോറട്ടോറിയത്തിന്റെ ആനുകൂല്യം നഷ്ടപ്പെടാതിരിക്കാനാണ് ഈ ആവശ്യവും ഉന്നയിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."