മുസ്ലിം വനിതാ പൊലിസ് ഓഫിസര്‍ക്ക് ഹിജാബ് അനുവദിച്ച് ന്യൂസിലന്‍ഡ്
വെല്ലിങ്ടണ്‍: ഹിജാബ് പൊലിസ് യൂനിഫോമിന്റെ ഭാഗമാക്കി ചരിത്രം സൃഷ്ടിച്ച് ന്യൂസിലന്‍ഡ്. ന്യൂസിലന്‍ഡ് പൊലിസ് സേനയിലേക്ക് പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഓഫിസര്‍ സീന അലിയാണ് ഹിജാബ് ധാരിയായ ആദ്യ പൊലിസ് ഉദ്യോഗസ്ഥ. ന്യൂസിലന്‍ഡില്‍ പുതുതായി റിക്രൂട്ട് ചെയ്യപ്പെട്ട പൊലിസ് സേനയില്‍ 50 ശതമാനവും സ്ത്രീകളാണ്.
ഇതില്‍ തന്നെ കുടിയേറ്റക്കാരായി വന്നവരും ഉള്‍പ്പെടുന്നതായി മനുഷ്യാവകാശ സംഘടനയായ ഗ്ലോബല്‍ സിറ്റിസണിന്റെ റിപ്പോര്‍ട്ട് പറയുന്നു. സേനയെ കൂടുതല്‍ ബഹുസ്വരമാക്കുന്നതിന്റെ ഭാഗമായാണ് ഹിജാബ് യൂനിഫോമിന്റെ ഭാഗമാക്കിയതെന്ന് സോഷ്യല്‍ മീഡിയയിലൂടെ ചിത്രം പങ്കുവെച്ച് ന്യൂസിലന്‍ഡ് പൊലിസ് അറിയിച്ചു. ഹിജാബ് യൂനിഫോം പുറത്തിറക്കിയത് അഭിമാനകരമായ കാര്യമായി തോന്നുന്നതായി 30കാരിയായ സീന അലി പറഞ്ഞു. ധാരാളം മുസ്ലിം വനിതകള്‍ സേനയില്‍ ചേരേണ്ടതുണ്ട്. കഴിഞ്ഞവര്‍ഷം നടന്ന ന്യൂസിലന്‍ഡിലെ ക്രൈസ്റ്റ്ചര്‍ച്ച് ഭീകരാക്രമണത്തിന് ശേഷമാണ് പൊലിസില്‍ ചേരാന്‍ തീരുമാനിച്ചതെന്നും അവര്‍ പറഞ്ഞു. ഫിജിയില്‍ നിന്ന് ന്യൂസിലന്‍ഡിലേക്ക് കുടിയേറിയതാണ് സീന അലിയുടെ കുടുംബം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."